യോഗയുടെ പ്രസക്തി അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. യോഗ പഠിക്കാൻ തയ്യാറായിക്കൊണ്ട് ധാരാളം ആളുകളാണ് മുമ്പോട്ട് വരുന്നത് എന്നാൽ ഇന്ത്യയില്‍ മൂന്ന് ലക്ഷത്തോളം യോഗ പരിശീലകരുടെ കുറവുണ്ടെന്ന് പഠനത്തിൽ പറയുന്നു . അന്താരാഷ്ട്ര യോഗ ദിനാഘോഷം ആചരിച്ച് തുടങ്ങിയതോടെ യോഗയുടെ പ്രചാരം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പരിശീലകരുടെ ആവശ്യകതയില്‍ വര്‍ദ്ധനവുണ്ടാകണമെന്നും പഠനം പറയന്നു. അസോസിയേറ്റഡ് ചേംബര്‍ ഓഫ് കൊമേഴ്സാണ് പഠനം നടത്തിയത്.
ഇന്ത്യയില്‍ ഏതാണ്ട് അഞ്ച് ലക്ഷം യോഗാധ്യപകരെ വേണമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ മൂന്ന് ലക്ഷം പേരുടെ കുറവുണ്ടെന്നാണ് പഠനം പറയുന്നത്. ലോകമൊട്ടകെ യോഗയുടെ പ്രചാരണം വര്‍ദ്ധിക്കുന്നതോടെ പരിശീലനം ലഭിച്ച യോഗാധ്യാപകരുടെ ആവശ്യകതയില്‍ വര്‍ദ്ധനവുണ്ടാകും.
യോഗയുടെ പ്രചാരം വര്‍ധിപ്പിക്കുന്നത് യോഗ പരിശീലകര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കും. യോഗ പരിശീലകര്‍ക്ക് അവരുടെ പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ഫീസ് ഈടാക്കാന്‍ സാധിക്കുമെന്നും പഠനം പറഞ്ഞു.
യോഗയെ ഒരു ജീവിതശൈലി എന്ന നിലയില്‍ തന്നെ ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ യോഗ സ്റ്റഡി സെന്ററുകളും യോഗ കോച്ചിങ്ങുകളും രാജ്യമൊട്ടാകെ വ്യാപകമാകുന്നുണ്ട്. 5000 മുതല്‍ 25,000 വരെ യോഗ ക്ലാസുകള്‍ക്കായി മുടക്കാനും ആളുകള്‍ തയ്യാറാകുന്നുണ്ടെന്നും പഠനം പറയുന്നു.
ഒരു ദിവസത്തെയോ ഒരു മാസത്തെയോ പഠനംകൊണ്ട് ആരും പൂർണമായി യോഗ പഠിക്കുകയില്ല. നിരന്തരമായി ഒരാൾ ശീലിപ്പിക്കുമ്പോഴാണ് യോഗ നിത്യജീവിതത്തിന്റെ ഭാഗമായി തീരുന്നത്. അങ്ങനെ നോക്കുമ്പോൾ യോഗ അധ്യാപകരുടെ കുറവ് നികത്തുക തന്നെ വേണം. അല്ലാത്തപക്ഷം യോഗ ആളുകളിൽനിന്ന് അകന്നുപോകാൻ സാധ്യതയേറെയാണ്.
Post Your Comments