കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. പിണറായി വിജയന്‍ വടക്ക് നോക്കി മുഖ്യമന്ത്രി ആയിരിക്കുകയാണ്. കേരളത്തില്‍ എന്ത് നടക്കുന്നു എന്ന് അന്വേഷിക്കാതെ വടക്ക് നോക്കി ഇരിക്കുകയാണ് പിണറായി ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഉരുള്‍പൊട്ടലുണ്ടായ കട്ടിപ്പാറ സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ കുടുംബത്തെ കാണാന്‍ പോയത്. നിപ്പ ദുരന്തം ഉണ്ടായപ്പോഴോ, വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട്ടിലോ മുഖ്യമന്ത്രി പോയില്ല. ജനങ്ങളോട് ഉത്തരവാദിത്തം കാണിക്കേണ്ട മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണ്. പിണറായി കേരളത്തിലെ മുഖ്യമന്ത്രിയാണ് എന്ന കാര്യം മറക്കരുതെന്നും കെ സുരേന്ദ്രൻ പറയുകയുണ്ടായി.
Read Also: ഭാര്യയും ബന്ധുക്കളും ക്വട്ടേഷൻ നൽകി ; ഡോക്ടറെ വെട്ടിക്കൊന്നു
അന്‍വറിന്റെ പാര്‍ക്കിന്റെ കാര്യത്തില്‍ വിവരങ്ങള്‍ മറച്ച് വച്ച് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചതില്‍ കളക്ടര്‍ അടക്കമുള്ളവര്‍ക്ക് പങ്കുണ്ട്. പാര്‍ക്കിനെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണ്. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
Post Your Comments