ബെംഗളൂരു: അവസാന ജോലിദിനത്തില്‍ കുതിര പുറത്തെത്തിയ യുവാവ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ് രൂപേഷ് കുമാറാണ് വസ്ത്രങ്ങള്‍ ഇന്‍ ചെയ്ത്, ഒരു ലാപ്‌ടോപ് ബാഗ് തോളിലേറ്റി വെള്ളക്കുതിരയ്ക്ക് മുകളിൽ ഇരുന്ന് ഓഫീസിൽ എത്തിയത് .
റോഡിൽ രൂപേഷിനെ കണ്ടവരൊക്കെ കാര്യം അറിയാതെ അമ്പരന്നുനിന്നു. നഗരത്തിലെ ഗതാഗത സ്തംഭനത്തിനേതിരേ ബോധവത്കരണം നടത്താന്‍ രൂപേഷ് കണ്ടെത്തിയ വ്യത്യസ്തമായ ഒരു ആശയമായിരുന്നു ഇത്. കുതിരയുമായി അകത്തേക്ക് കയറ്റിവിടാതെ സുരക്ഷാ ജീവനക്കാർ രൂപേഷിനെ തടഞ്ഞിരുന്നു. എന്നാൽ തന്റെ വാഹനം ഇതാണെന്ന് രൂപേഷ് വാദിച്ചു.
എല്ലാദിവസവും അന്തരീക്ഷ മലിനീകരണം അനുഭവിച്ചുകൊണ്ടാണ് ജോലിക്ക് വരുന്നത്. കൂടാതെ ട്രാഫിക് ബ്ലോക്കിൽ പെട്ട് ദിവസേന 30-40 മിനിറ്റ് റോഡിൽ കിടക്കാറുണ്ട് . ഇതിനെതിരെ മാത്രമാണ് താൻ പ്രതികരിച്ചതെന്ന് രൂപേഷ് പറഞ്ഞു . എട്ട് വര്‍ഷത്തോളമായി ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ് രൂപേഷ് കുമാര്‍. സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ജോലിവിടാന്‍ തീരുമാനിച്ചത്.
Post Your Comments