പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി നിത്യപരിശീലനത്തിലൂടെ മനുഷ്യ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകള്‍ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമ മുറയാണ് യോഗ. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭേദമെന്യേ ആര്‍ക്കും പരിശീലിക്കാവുന്ന ഒന്നാണ് യോഗ. 5000ത്തോളം വര്‍ഷം പഴക്കമുണ്ട് ഈ യോഗാഭ്യാസങ്ങൾക്ക്.
ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും നമുക്ക് പ്രധാനം. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മത്സരവും സമ്മര്‍ദ്ദവും നിറഞ്ഞ ഇന്നത്തെ കാലത്ത് മനുഷ്യന്റെ വര്‍ദ്ധിച്ചുവരുന്ന മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള ഉപാധിയാണ് യോഗ. മനുഷ്യന് ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യുക എന്നുള്ളതാണ് ഇതിന്റെ പ്രധാനലക്ഷ്യം. ശരീരത്തിനും പുറത്തുമുള്ള സകല അവയവങ്ങള്‍ക്കും ഇന്ദ്രിയങ്ങള്‍ക്കും സന്ധികള്‍ക്കും ക്രമമായ വ്യായാമം നല്‍കുന്നതിലൂടെ അവയുടെ കഴിവുകള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താന്‍ ശരീരത്തെ പ്രാപ്തമാക്കുകയാണ് യോഗ ചെയ്യുന്നത്. ശാന്തമായ ഒരു അന്തരീക്ഷമാണ് യോഗ ചെയ്യാൻ ഏറ്റവും അനുകൂലം. ഒരേ സമയത്ത് തന്നെ ചെയ്യാൻ ശ്രമിച്ചാൽ ഉത്തമമാണ്. മറ്റെന്തിനേക്കാളും ഫലപ്രദമായ ഒന്ന് തന്നെയാണ് യോഗ.
Post Your Comments