ലിങ്കറി കമ്പനിയുടെ പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരിക്കുന്നതും വിമര്‍ശനങ്ങള്‍ക്ക് ഇടവെച്ചിരിക്കുന്നതും. ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായിട്ടാണ് പരസ്യം പുറത്തിറക്കിയത്. ഇഷ്ട ടീം ഗോള്‍ അടിക്കുമ്പോള്‍ അടിവസ്ത്രം വിറയ്ക്കുന്നു എന്നാണ് പരസ്യത്തിലൂടെ കമ്പനി പറുന്നത്.
read also: ചിത്രം മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി യുവതിയുടെ കൈയ്യില്‍ നിന്നും പണംതട്ടിയ സംഘം പിടിയില്‍
മെക്സിക്കന്‍ അടിവസ്ത്ര നിര്‍മാണ കമ്പനിയുടേതാണ് പരസ്യം. സ്ത്രീകളുടെ ഉന്നമനത്തിന് എന്ന പേരിലാണ് കമ്പനി പരസ്യം ഇറക്കിയത്. എന്നാല്‍ ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് കമ്പനിയുടെ സ്ഥാനം. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് പരസ്യം എന്നാണ് ഏവരും പറയുന്നത്.
ദമ്പതിമാരാണ് പരസ്യത്തിലുള്ളത്. ഫുട്ബോള്‍ മൂലം തന്നെ ഒഴിവാക്കുന്ന ഭര്‍ത്താവിനെയാണ് പരസ്യത്തില്‍ ആദ്യം കാണിക്കുന്നത്. ഇത് ഭാര്യയ്ക്ക് വളരെ ബുദ്ധിമുട്ടാണ്. തുടര്‍ന്ന് ഭാര്യയെ വിറയല്‍ ഉള്ള അടിവസ്ത്രം ധരിപ്പിച്ച് ഫുട്ബോള്‍ കാണാന്‍ ഇരുത്തുന്നു. ഇഷ്ട ടീം ഗോള്‍ നേടുമ്പോള്‍ യുവതിയുടെ അടിവസ്ത്രം വിറയ്ക്കുകയും ഭര്‍ത്താവിനേക്കാള്‍ കൂടുതല്‍ ആഘോഷിക്കുകയും ചാടി എഴുന്നേല്ക്കുകയും ചെയ്യുന്നു.
Post Your Comments