മോസ്കോ: ലയണല്‍ മെസ്സിക്ക് ഐ എസ്.ഐ.എസ് തീവ്രവാദികളില്‍ നിന്ന് വീണ്ടും വധഭീഷണി.ബാഴ്സലോണയുടെ ജഴ്സി അണിഞ്ഞ ഡമ്മിയെ വെടി വയ്ക്കുന്ന ദൃശ്യമാണ് തീവ്രവാദികള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ താരത്തിനും അര്‍ജന്റീന ടീം താമസിക്കുന്ന ഹോട്ടലിലും വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിവിധ സേനകളുടെയും രഹസ്യാന്വേഷണ വിഭാഗ തലവന്മാരുമായി റഷ്യന്‍ പ്രസിഡന്റ്പുട്ടിന് കൂടിക്കാഴ്ച നടത്തുകയുണ്ടായി.
Read Also: ബറ്റാലിയന് മേധാവി സ്ഥാനത്ത് നിന്ന് എഡിജിപി സുദേഷ് കുമാറിനെ മാറ്റി
30,000 ത്തോളം സുരക്ഷാഭടന്മാരെയാണ് ഇന്ന് കളി നടക്കുന്ന മോസ്കോയിലെ സ്പോട്ട് അരീന സ്റ്റേഡിയത്തിന് സമീപം വിന്യസിച്ചിരിക്കുന്നത്. ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ സ്റ്റേഡിയത്തിലേക്ക് എത്തുന്ന കാണികള്‍ക്ക് കര്‍ശനമായ പരിശോധന ഉണ്ടാകും. കൂടാതെ കാണികളുടെ എണ്ണത്തില്‍ നിയന്ത്രണം ഉണ്ടാകാനും സാധ്യതയുണ്ട്.
Post Your Comments