Health & Fitness

ശീര്‍ഷാസനം കൊണ്ടുള്ള ഗുണങ്ങള്‍ ഇവയാണ്

ശരീരത്തിനും മനസിനും ഉണര്‍വേകാനുള്ള ഏറ്റവും നല്ല വഴിയാണ് യോഗ. നമ്മള്‍ ജീവിതത്തില്‍ എത്രത്തോളം സമയം യോഗയ്ക്കായി മാറ്റി വയ്ക്കുന്നുവോ അത്രയും നമ്മുടെ ശരീരവും മനസും ആരോഗ്യമുള്ളതായി തീരും.

Image result for sirsasana

പ്രായഭേദമന്യേ നമുക്ക് ആശ്രയിക്കാവുന്ന ഒന്നാണ് യോഗ. പല തരത്തിലും രീതിയിലുമുള്ള യോഗ നമ്മുടെ പല അസുഖങ്ങളും മാറ്റുന്നതിനോടൊപ്പം മനസിന് പുത്തന്‍ ഉണര്‍വ് ലഭിക്കുകയും ചെയ്യും

Related image

ചെറുപ്രായത്തില്‍ തന്നെ ശീര്‍ഷാസനം ശീലിക്കുന്നത് നല്ലതാണ്. പുതുതായി യോഗ ചെയ്യുന്ന ആളാണെങ്കില്‍ ഭിത്തിയുടെ സഹായത്തോടെ ഈ ആസനം ചെയ്യുന്നതാവും നല്ലത്.

Image result for sirsasana

അശുദ്ധരക്തം നീക്കം ചെയ്യുന്നതുവഴി ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതാകും. അകാലനരയും മുടികൊഴിച്ചിലും ഇല്ലാതാക്കുന്നതിനു ശീര്‍ഷാസനം വളരെ നല്ലതാണ്.

Related image

സ്ത്രീകള്‍ക്കുണ്ടാകുന്ന പി.സി.ഒ.ഡി. രോഗവും തുടര്‍ന്നുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഇല്ലാതാക്കാന്‍ ഫലപ്രദമാണ് ശീര്‍ഷാസനം. ശീര്‍ഷാസനത്തില്‍ രക്തം മുഖത്തേക്ക് എത്തുന്നതിനാല്‍ മുഖസൗന്ദര്യം വര്‍ദ്ധിക്കാന്‍ സഹായിക്കും. തളര്‍ച്ച, അമിത ഉറക്കം, ഓര്‍മക്കുറവ് തുടങ്ങിയ രോഗങ്ങള്‍ അലട്ടുന്നവര്‍ ശീര്‍ഷാസനം ചെയ്താല്‍ അവ ഇല്ലാതാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button