മലയാളത്തിലെ സ്വന്തം താരമാണ് മോഹൻലാൽ . പ്രായം എത്ര കടന്നാലും മലയാളികളുടെ മനസിൽ ചെറുപ്പമാണ് ഈ താരത്തിന്. ഓരോ ചിത്രങ്ങൾ ചെയ്യുമ്പോഴും ശരീരംകൊണ്ട് അതിനുവേണ്ടി തയ്യാറെടുക്കുന്ന വ്യക്തിയാണ് മോഹൻലാൽ. യോഗാ പരിശീലനം താരത്തിന്റെ ജീവിതചര്യ തന്നെയാണ്.
യോഗ ചെയ്യുന്നതുമൂലം ഒരു പരിധിവരെ ചെറുപ്പമാകാം എന്നാണ് താരം വിശ്വസിക്കുന്നത്. കാരണം യോഗ ചെയ്യുമ്പോൾ ശരീരം കുറയുന്നു. അധികമുള്ള കൊഴുപ്പുകളെല്ലാം ഇല്ലാതായി ശരീരം മെലിഞ്ഞു തുടങ്ങുമ്പോൾ പ്രായം താനേ കുറയും. പുതിയ ചിത്രം ഓടിയനുവേണ്ടി ദീഘനാൾ പരിശീലനം ചെയ്ത് താരം വണ്ണം കുറച്ചിരുന്നു. വണ്ണം കുറയുന്നു എന്നതിലപ്പുറം നല്ല ആരോഗ്യമാണ് യോഗകൊണ്ട് ഉണ്ടാവുന്നതെന്നാണ് താരം പറയുന്നത്.
Post Your Comments