ഡിണ്ടിഗല്‍: മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. ബംഗളൂരുവില്‍ നിന്നും പളനിയിലേക്ക് യാത്ര പുറപ്പെട്ട തിരുവനന്തപുരം സ്വദേശികളും ബംഗളൂരുവില്‍ ഹിന്ദുസ്ഥാന്‍ എയ്റനോട്ടിക്സ് ലിമിറ്റഡില്‍ എഞ്ചിനിയര്മാരുമായ സായിനാഥന്‍- ആശ ദമ്ബതികളുടെ മകള്‍ മാന്യ ആണ് മരിച്ചത്.
മാന്യയുടെ മുടി മുറിക്കാന്‍ പളനിയിലേക്ക് പോകവേ ഇന്ന് ഉച്ചയോടെ ഡിണ്ടിഗലിന് അടുത്ത് കരൂരിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സായിനാഥന്‍ (44), ആശ (39), മകന് ജിഷ്ണു (14) എന്നിവരെ കോയമ്ബത്തൂരിലെ കെ.എം.സി.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു.
Also read :കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു
Post Your Comments