സോച്ചി: ലോകകപ്പിലെ ആദ്യപോരാട്ടത്തിനായി അർജന്റീന ഇന്നിറങ്ങും. ഐസ്ലന്ഡിനോടാണ് ടീം ഏറ്റുമുട്ടുക. നായകനും സൂപ്പര്‍ സ്ട്രൈക്കറുമായ ലയണല്‍ മെസിയിലാണ് ആരാധകരുടെയും ടീമിന്റെയും പ്രതീക്ഷ. മോസ്കോയിലെ സ്പാര്‍ട് അരീന സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം 6.30നാണ് മത്സരം. അതേസമയം, കരുത്തരായ അര്‍ജന്റീനയ്ക്കെതിരേ മികച്ച പ്രകടനമാണ് ഐസ്ലന്ഡ് ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് ഡിയിൽ ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനവുമായി അര്‍ജന്റീനയും ഇരുപത്തിരണ്ടാം റാങ്കോടെ ഐസ്ലൻഡും ഏറ്റുമുട്ടുമ്പോൾ തീ പാറുമെന്ന് ഉറപ്പാണ്.
Read Also: തെലങ്കാന മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
Post Your Comments