Life StyleHealth & Fitness

കുട്ടികള്‍ക്ക് ദിവസവും കഞ്ഞിവെള്ളം കൊടുക്കുന്നത് നല്ലതോ ?

കൊച്ചുകുട്ടികൾക്ക് ഭക്ഷണം നൽകുക എന്നത് ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. ചെറുപ്പത്തിൽ നൽകുന്ന ഓരോ ഭക്ഷണവും അവരുടെ വളർച്ചയ്ക്ക് പ്രധാനമാണ്. കുട്ടികൾക്ക് കഞ്ഞിവെള്ളം നൽകിയാൽ ഗുണമോ ദോഷമോ എന്നത് പല അമ്മമാർക്കും സംശയം ഉള്ളൊരു കാര്യമാണ്.

കഞ്ഞിവെള്ളം കുട്ടികൾക്ക് കൂടുതൽ ആരോഗ്യം നൽകും. കുട്ടികള്‍ ദിവസവും കഞ്ഞിവെള്ളം കുടിക്കുന്നതുകൊണ്ട് ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. നിരവധി ന്യൂട്രിയന്‍സും പോഷകങ്ങളും എല്ലാം കഞ്ഞിവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും കഞ്ഞിവെള്ളം നല്ലതാണ്.

Image result for baby feeding food

പനി മാറാന്‍ സഹായിക്കുന്ന നല്ലൊരു ഉപാധിയാണ് കഞ്ഞിവെള്ളം. പ്രത്യേകിച്ച് കുട്ടികളില്‍ പനി വന്നാല്‍ നല്ല ഇളം ചൂടായ കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ട് കൊടുക്കുന്നത് പനി മാറാന്‍ സഹായിക്കുന്നു. ഇത് ശരീരത്തിലെ നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നു. മാത്രമല്ല കുട്ടികളില്‍ പനിയുടെ എല്ലാ തരത്തിലുള്ള ക്ഷീണവും ഇല്ലാതാവാന്‍ സഹായിക്കുന്നു.

കുഞ്ഞുങ്ങളെ പെട്ടെന്ന് പ്രതിസന്ധിയിലാക്കുന്ന ഒന്നാണ് ഡയറിയ. ഡയറിയ കൊണ്ട് കഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് കഞ്ഞിവെള്ളം ഉത്തമ പരിഹാരമാണ്. ഉപ്പിട്ട കഞ്ഞിവെള്ളം കുട്ടികളില്‍ നിര്‍ജ്ജലീകരണം തടയുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

Image result for baby feeding food

കുട്ടികളില്‍ എക്‌സിമ പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇനി ഇതിന് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് കഞ്ഞിവെള്ളം. കുട്ടികള്‍ കുളിക്കുന്ന വെള്ളത്തില്‍ രണ്ട് കപ്പ് കഞ്ഞി വെള്ളം മിക്‌സ് ചെയ്ത് ആ വെള്ളത്തില്‍ കുഞ്ഞിനെ കുളിപ്പിച്ചാല്‍ മതി. ഇത് എക്‌സിമയെ പ്രതിരോധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പരിഹാരമാണ് കഞ്ഞിവെള്ളം. കുട്ടികളിലാണ് സാധാരണയായി ഇത്തരം പ്രശ്‌നങ്ങള്‍ കണ്ട് വരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് കഞ്ഞിവെള്ളം കുടിക്കാന്‍ കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ചില കുട്ടികളില്‍ ശരീരത്തിന്റെ താപനിലയില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ഇതിനെ കൃത്യമായി കൊണ്ട് വരാന്‍ സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ നിങ്ങള്‍ക്ക് വെറും കഞ്ഞിവെള്ളം മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button