Kerala

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ കാറ്റഗറിയില്‍ മാറ്റം വരുത്തിയ നടപടി : പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തിന്റെ കാറ്റഗറിയില്‍ മാറ്റം വരുത്തിയ നടപടിയിൽ പ്രതികരിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. “നേരത്തെയുണ്ടായിരുന്ന കാറ്റഗറി 9 ല്‍ നിന്ന് 7 ആയി കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സ്ഥാനം കുറച്ചിരിക്കുകയാണ്. ഇനിമുതല്‍ 180 പേര്‍ക്ക് യാത്രചെയ്യാവുന്ന എയര്‍ ക്രാഫ്റ്റുകള്‍ക്ക് മാത്രമേ കരിപ്പൂരില്‍ സര്‍വ്വീസ് നടത്താന്‍ അനുമതി ലഭിയ്ക്കുകയുള്ളു. അതിനാൽ ഈ   നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്നു” അദ്ദേഹം വ്യക്തമാക്കി.

”ബോയിംഗ് 747 വിഭാഗത്തിൽപ്പെട്ട വിമാനങ്ങള്‍ക്ക് ഈ വിമാനത്താവളത്തില്‍ ഇനിയിറങ്ങാന്‍ സാധിക്കില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും മലബാര്‍ മേഖലയിലുള്ളവരായതിനാൽ അവര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഇത് സൃഷ്ടിക്കാന്‍ പോകുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തോട് വൈരനിര്യാതനബുദ്ധിയോടെയുള്ള നിലപാടും, മലബാര്‍ മേഖലയുടെ വികസനത്തിന് ആക്കം കൂട്ടിയിരുന്ന വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള നടപടിയുമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഇതിനെതിരെ ശക്തമായ ബഹുജന പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും, വിമാനത്താവളത്തിന്റെ കാറ്റഗറി 9 ആയി നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും” കോടിയേരി അറിയിച്ചു.

Also read : ഇത് വേറിട്ടൊരു ‘തൂവെള്ള പുഷ്പം’; മിസോറാം ഗവർണ്ണർ കുമ്മനത്തിന്റെ എളിമയും, മാന്യമായ പെരുമാറ്റ രീതിയും എടുത്ത് പറഞ്ഞ് മുജീബ് പുരയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button