തിരുവനന്തപുരം : പോലീസ് ഡ്രൈവറെ എഡിജിപിയുടെ മകൾ മർദ്ദിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. തീരുമാനം അസോസിയേഷൻ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഉണ്ടായത്. അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് എഡിജിപി നേരിട്ട് മേൽനോട്ടം വഹിക്കും.
മർദ്ദനമേറ്റ ഗവാസ്കറിന് ചികിത്സാ സഹായം നൽകുമെന്നും പോലീസ് അറിയിച്ചു. പോലീസ് സ്റ്റാഫ് കൗൺസിൽ യോഗം ഉടനെ വിളിക്കും. പരാതികളിൽ കൗൺസിലുകൾ നടപടിയെടുക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ദിവസം സായുധസേനാ എഡിജിപി സുദേഷ് കുമാറിന്റെ ഡ്രൈവർ തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി ഗവാസ്കറെ എഡിജിപിയുടെ സിവിൽ സർവീസ് പ്രവേശനത്തിനു തയാറെടുക്കുന്ന മകൾ ക്രൂരമായി മർദ്ദിച്ച സംഭവത്തിലാണ് പോലീസ് സേനയിൽ അമർഷം ഉണ്ടായത്. കൂടാതെ ഡ്രൈവറും എഡിജിപിയുടെ മകളും പോലീസിൽ പരാതി നൽകിയിരുന്നു. ഇരുവരുടെയും പേരില്‍ കേസെടുത്തിരുന്നു. മകളുടെ പേരിൽ ജാമ്യമില്ല വകുപ്പിൽ പോലീസ് കേസെടുത്തിരുന്നു.
പിന്നീട് മകളുടെ പേരിലുള്ള കേസ് പിൻവലിക്കാൻ എഡിജിപി സുദേഷ് കുമാർ ചില നീക്കങ്ങൾ നടത്തി എന്ന കാരണത്താൽ പോലീസുകാർക്കിടയിൽ പ്രതിഷേധം മുറുകുകയായിരുന്നു.
Post Your Comments