നമ്മുടെ ശരീരത്തിനെ ഫ്രഷ് ആക്കുന്ന ഒന്നാണ് യോഗ എന്നാല്‍ പലരും യോഗ ചെയ്യുന്നത് ശൂന്യ മനസോ ടെയുമാണ്. അങ്ങനെ ചെയ്‌താല്‍ നമുക്ക് അതിന്റെ എഫ്ഫക്റ്റ് കിട്ടിയെന്നു വരില്ല. പലരോഗത്തിനും പരിഹാരമാകുന്നതാണ് അര്‍ധഘടി ചക്രാസനം. ഹൃദ്രോഗം ഉള്ളവരും മാനസിക പിരിമുറുക്കം ഉള്ളവരും ആസ്‌ത്‌മയുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ഈ യോഗ പരിശീലിക്കണം. ഇവ എങ്ങനെ ചെയ്യുന്നുവെന്ന് നോക്കാം.
കൈകാലുകള്‍ ശരീരത്തിനോട് ചേര്‍ത്തു തല നേരെയാക്കി നട്ടെല്ല് വളയ്ക്കാതെ നിവര്‍ന്ന് നില്‍ക്കുക. ഇനി ശ്വാസം ഉള്ളിലേക്ക് വലിച്ചു കൊണ്ട് വലതു കൈ തോളൊപ്പം ഉയര്‍ത്തുക. ശ്വാസം പുറത്തേക്ക് വിട്ടു കൊണ്ട് വലതു കൈ മലര്‍ത്തുക. ശ്വാസം ഉള്ളിലേക്ക് വലിച്ചു കൊണ്ട് കൈ നേരെ മുകളിലേക്കുയര്‍ത്തി ചെവിയോട് ചേര്‍ത്തു പിടിക്കുക.
ശ്വാസം പുറത്തേക്ക് വിട്ടു കൊണ്ട് ഇടതുവശത്തേക്ക് ചരിയുക. ഈ സമയം ഇടതു വശം തളര്‍ത്തിയിടണം. ഈ നിലയില്‍ നിന്ന് 10 മുതല്‍ 25 തവണ വരെ ദീര്‍ഘമായി ശ്വാസോച്ഛ്വാസം ചെയ്യാം.
പിന്നീട് ശ്വാസം ഉള്ളിലേക്ക് വലിച്ചു കൊണ്ട് ശരീരത്തെ നേരെയാക്കുക. ശ്വാസം പുറത്തേക്ക് വിട്ടു കൊണ്ട് വലതു കൈ തോളൊപ്പം താഴ്ത്തുക. ശ്വാസം ഉള്ളിലേക്ക് വലിച്ചു കൈ കമിഴ്ത്തുക. ശ്വാസം പുറത്തേക്ക് വിട്ട് കൊണ്ട് കൈ താഴ്ത്തുക. ശ്വാസം ക്രമീകരിച്ചതിന് ശേഷം ശരീരത്തിന്റെ മറു ഭാഗത്തേക്കും ഈ ആസനം ആവര്‍ത്തിക്കണം.
ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവയ്ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ ആസനം. കൂടാതെ ഹൃദ്‌രോഗം, മാനസിക പിരിമുറുക്കം എന്നിവ ഉള്ളവരും സ്ഥിരമായി പരിശീലിക്കുന്നത് നല്ലതാണ്.
ഒടുവില്‍ കാലുകള്‍ അകറ്റിവെച്ചു കൈകള്‍ പിന്നില്‍ കെട്ടി ശരീരത്തിന് ബലം കൊടുക്കാതെ കണ്ണടച്ചു വിശ്രമാവസ്ഥയില്‍ എത്തിച്ചിട്ട് വേണം ആസനം അവസാനിപ്പിക്കാന്‍.
Post Your Comments