Health & Fitness

ഈ പ്രായത്തിലും അനുപം ഖേറിനെ തളർത്താത്തത് യോഗ

ഹിന്ദി ചലച്ചിത്ര രംഗത്തെ ഒഴിച്ചുകൂടാനാകാത്ത ഒരു അഭിനേതാവാണ് അനുപം ഖേർ. 1982 ൽ ആഗ്‌മാൻ എന്ന ഹിന്ദി സിനിമയിലൂടെയാണ് ഖേർ തന്റെ ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. അന്നുതൊട്ട് ഇന്നുവരെ സ്വഭാവ നടൻ , ഹാസ്യനടൻ എന്നിങ്ങനെ ഖേർ പലരീതിയിലും കഴിവ് തെളിയിച്ചു.

പ്രായം ഒരു പ്രശ്നമല്ല എന്നു തെളിയിച്ചുകൊണ്ടാണ് അനുപം ഖേർ പല കഥപാത്രങ്ങളും തെരഞ്ഞെടുക്കുന്നത്. പല നടന്മാരും നിഷേധിച്ചേക്കാവുന്ന തരത്തിലുള്ള പ്രയാസമേറിയ കഥാപാത്രങ്ങൾ ഖേർ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ രഹസ്യം യോഗയാണ്.

ഈ പ്രായത്തിലും ജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് ഖേറിന് യോഗ പരിശീലനം. ഷൂട്ടിങിന്റെ ഭാഗമായി ഏത് നഗരത്തിൽ പോയാലും യോഗ ചെയ്യുന്നകാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഖേർ കാണിക്കാറില്ല അതുതന്നെയാണ് ബോളിവുഡിൽ ഈ പ്രായത്തിലും ഖേർ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button