തിരുവനന്തപുരം: പോലീസുകാരെക്കൊണ്ട് ദാസ്യപ്പണി എടുപ്പിച്ച സംഭവത്തില്‍ എഡിജിപി സുദേഷ് കുമാറിനെതിരെ നടപിടി. സുദേഷ് കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്നും മാറ്റി. പുതിയ നിയമനം നല്‍കിയിട്ടില്ല. പകരം ചുമതല എഡിജിപി അനന്ദകൃഷ്ണന് നല്‍കി.
read also: എഡിജിപിയുടെ കരാട്ടെക്കാരിയായ മകളുടേത് ഒരൊന്നൊന്നര ഇടി: ഗവാസ്കറിന്റെ കഴുത്തിലെ കശേരുക്കള്‍ക്ക് ചതവ്
അതേസമയം എഡിജിപിയുടെ കുടുംബത്തിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരുന്നുണ്ട്. എഡിജിപിയുടെ ഭാര്യയും മകളും പീഡിപ്പിച്ചെന്ന പരാതിയുമായി വനിത ക്യാമ്പ് ഫോളോവര്‍ രംഗത്തെത്തിയിട്ടുണ്ട്. വീട്ടുജോലിക്ക് എത്താന്‍ വൈകിയതിന് എഡിജിപിയുടെ ഭാര്യ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. പട്ടിയെകൊണ്ട് കടിപ്പിക്കണമെന്ന് എഡിജിപി ആവശ്യപ്പെട്ടു. തന്റെ കുടുബത്തെയടക്കം അപമാനിച്ചെന്നും വനിത ക്യാമ്പ് ഫോളോവര്‍ പറയുന്നു.
സുദേഷ് കുമാറിന്റെ ഡ്രൈവറെ മകള്‍ മര്‍ദിച്ച സംഭവം പുറത്തായതോടെയാണ് വിവാദങ്ങള്‍ തലപൊക്കുന്നത്. സംഭവത്തില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഡ്രൈവര്‍. ഈ വാര്‍ത്ത പുറത്തെത്തിയതോടെയാണ് എഡിജിബിക്കും കുടുംബത്തിനുമെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നത്.
Post Your Comments