Health & Fitness

യോഗ ചെയ്യുന്നവർ ആഹാരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ?

മനുഷ്യന്റെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്കും സന്തോഷത്തിനും ഉത്തമ പ്രതിവിധിയാണ് യോഗ. നിത്യവും യോഗ അഭ്യസിക്കുന്നവര്‍ക്ക് ശാരീരികമായ ബുദ്ധുമുട്ടുകളോ മാനസിക പിരിമുറുക്കമോ ഉണ്ടാകുന്നില്ല. എല്ലാവരുടെയും ഒരു പ്രധാന സംശയമാണ് യോഗ അഭ്യസിക്കുന്നവര്‍ പ്രത്യേക ഭക്ഷണ രീതികള്‍ ക്രമീകരിക്കണമോ എന്ന്? യോഗ ചെയ്യുന്നവർ ആഹാരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം.

മിതഭക്ഷണമാണ് ഉചിതം. അധികം കൊഴുപ്പുള്ളതും മധുരമുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. വറുത്തവയും പൊരിച്ചവയും കുറയ്ക്കണം. ഇടയ്ക്കിടെ എന്തെങ്കിലും കൊറിക്കുന്ന ശീലമുണ്ടെങ്കില്‍ അതും പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്. വിശപ്പുള്ളപ്പോൾ മാത്രം കഴിക്കുക. പതിവായി യോഗ ചെയ്യുന്നവർ ധാരാളം വെള്ളം കുടിക്കണം. ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും ഇലക്കറികളും മോരും തൈരും നെയ്യും മറ്റും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തണം. ഒരു മണിക്കൂർ തീവ്രമായ യോഗാസനങ്ങൾ ചെയ്താൽ അധിക കാലറി ശരീരത്തിൽ നിന്ന് എരിച്ചുകളയാൻ സാധിക്കും എന്നുകരുതി അമിതഭക്ഷണം, അമിതവ്യായാമം എന്ന രീതി ശീലിക്കുന്നതും നല്ലതല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button