Kerala

വധഭീഷണിയുമായി പെണ്‍കുട്ടിയുടെ കുടുംബം; ഒടുവിൽ കമിതാക്കൾ അഭയം തേടിയത് പോലീസ് സ്റ്റേഷനിൽ; സംഭവം ഇങ്ങനെ

തൊടുപുഴ: കമിതാക്കള്‍ക്കെതിരെ വധഭീഷണിയുമായി പെണ്‍കുട്ടിയുടെ കുടുംബം. രണ്ട് മതത്തിൽപ്പെട്ടവരായതിനാലാണ് വീട്ടുകാർ ഇവരെ ജീവിക്കാൻ അനുവദിക്കാത്തത്. വീട്ടുകാർ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയതോടെ കമിതാക്കള്‍ തൊടുപുഴ കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനില്‍ അഭയം തേടി. വിവരം അറിഞ്ഞ വീട്ടുകാർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയാണ്.

also read:കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ലെസ്ബിയന്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്തു

കഴിഞ്ഞ ദിവസമാണ് തൊടുപുഴ സ്വദേശികളായ കമിതാക്കൾ ഒരുമിച്ച്‌ ജീവിക്കുന്നതിനായി വീടുവിട്ടിറങ്ങിയത്. പെൺകുട്ടി ബിരുദ വിദ്യാർത്ഥിനിയാണ്. ഇരുവരും ഒളിച്ചോടിയ വിവരം അറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞത് ഒന്നുങ്കില്‍ ഇവര്‍ ആത്മഹത്യ ചെയ്യണം അല്ലെങ്കില്‍ രണ്ടുപേരെയും കൊന്നുകളയുമെന്നാണ്. ‘പതിനഞ്ചു ദിവസം മുന്‍പ് കോട്ടയത്ത് നടന്ന സംഭവം ഓര്‍മ്മയുണ്ടല്ലോ, അതുപോലെ മകന് സംഭവിക്കുമെന്നാണ്’ യുവാവിന്റെ അമ്മയോട് പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button