India

ശക്തമായ ഇടിമിന്നലിന് സാധ്യത : ജാഗ്രത നിർദേശം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ വരുന്ന രണ്ടു ദിവസങ്ങളില്‍ ശക്തമായ ഇടിമിന്നലിന് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ വീശിയടിക്കുന്ന പൊടിക്കാറ്റിന് 48-72 മണിക്കൂറിനുള്ളില്‍ ശമനമുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില ശാസ്ത്രഞ്ജന്‍ ചരണ്‍ സിങ് അറിയിച്ചു. ഛത്തീസ്ഗഡിൽ കാലാവസ്ഥ മോശമായതിനാൽ 26 വിമാനങ്ങള്‍ റദ്ദാക്കി. ഇന്‍ഡിഗോ, ജെറ്റ് എയര്‍വൈസ്, എയര്‍ ഏഷ്യ, സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ തുടങ്ങിയ വിമാനങ്ങളാണ് റദ്ദാക്കിയത്.

ബുധനാഴ്ച ഉത്തര്‍പ്രദേശിൽ ഉണ്ടായ ഇടി മിന്നലിൽ 10പേര്‍ മരിക്കുകയും . അപകടത്തില്‍ 28 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗോണ്ട, സിതാപുര്‍ ഫൈസാബാദ് സ്വദേശികളാണ് മരിച്ചത്. ജൂണ്‍ ആദ്യമുണ്ടായ മഴയിൽ ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ 15 പേര്‍ മരിക്കുകയും ഒന്‍പതു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Also read : കേജ്‌രിവാളിന്റെ സമരം അഞ്ചാം ദിവസത്തിലേക്ക്; പ്രശ്നത്തില്‍ ഇടപെടാമെന്ന് രാജ്‌നാഥ് സിംഗ്

shortlink

Related Articles

Post Your Comments

Related Articles


Back to top button