കടമ്മനിട്ട: പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത. പത്തനംതിട്ടക്ക് സമീപം കടമ്മനിട്ടയില്‍ വിനോദ് ഭവനില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി മൈഥിലി(17) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകുന്നേരം നാല് മണിയോടെ ആയിരുന്നു സംഭവം. സ്കൂളില്‍ നിന്ന് മടങ്ങിയെത്തിയ സഹോദങ്ങളായ മാനസിയും മിഥുനുമാണ് വീട്ടിലെ അടുക്കളയില്‍ മൈഥിലിയെ തുങ്ങി നില്ക്കുന്ന നിലയിൽ കണ്ടെത്തിയത്. ശേഷം പരിഭ്രാന്തരായ കുട്ടികൾ അയല്‍വാസികളെ വിവരമറിയിച്ചു. അവരുടെ സഹായത്തോടെ ഉടൻ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൂന്ന് സഹോദരങ്ങളും പതിവായി ഒന്നിച്ചാണ് എന്നും സ്കൂളില്‍ പോകുന്നതും മടങ്ങുന്നതും. എന്നാൽ ബുധനാഴ്ച്ച ഹയര്‍ സെക്കന്ററിയുടെ ക്ലാസ് 3 മണിക്ക് അവസാനിച്ചതിനാല്‍ മൈഥിലി നേരത്തെ വീട്ടിലെത്തിയിരുന്നു. പഠനത്തിലും പാഠ്യേ തര വിഷയങ്ങളിലും ഒരുപോലെ മികവ് പുലര്‍ത്തിയിരുന്ന മൈഥിലി അന്ന് ഏറെ സന്തോഷവതിയായിരുന്നു. ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അതിന് യാതൊരു കാരണവും ഇല്ലെന്നു പിതാവ് വിനോദ് പറഞ്ഞപ്പോൾ. വിജനമായ പ്രദേശത്താണ് ഇവരുടെ വീട്. കുട്ടി ഒറ്റക്കായപ്പോള്‍ ആരെങ്കിലും അപകടപ്പെടുത്തിയതാകാമെന്ന സംശയവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി.
അടുക്കളയില്‍ വിറക് വയ്ക്കാനായി നിര്‍മ്മിച്ച ദുര്‍ബലമായ ചേരില്‍ ഷാളുകള്‍ കൂട്ടിക്കെട്ടിയാണ് മൈഥിലി തുങ്ങി നിന്നിരുന്നത്. കാലുകള്‍ മടക്കി നിലത്ത് ഇരിക്കുന്ന നിലയിലായിരുന്നതും കഴുത്തില്‍ കെട്ടിയ കുടുക്ക് മുറുകിയിട്ടില്ലായിരുന്നതുമാണ് കൊലപാതകമാണെന്നു സംശയിക്കുവാൻ കാരണം. ആറന്മുള പൊലീസ് ദുരുഹ മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൈഥിലിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.
Also read : ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
Post Your Comments