
പ്രായം കൂടുമ്പോള്‍ ആരോഗ്യ പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നു.. ഇതെന്താ പെട്ടന്ന് വയസായത് പോലെയെന്നു പറയുന്നത് കേള്‍ക്കാന്‍ നമ്മളില്‍ പലര്‍ക്കും താത്പര്യമില്ല. അതുകൊണ്ട് തന്നെ യുവത്വം നില നിര്‍ത്താന്‍ പലരും ആഗ്രഹിക്കുന്നു. അതിനു ഉത്തമ വഴിയാണ് യോഗ എന്ന് പഠനങ്ങള്‍.
ദിവസവും യോഗ ചെയ്യുക. പതിവായി യോഗ ചെയ്യുന്നത് പ്രായമാകുന്നതിനെ പ്രതിരേധിച്ച യുവത്വം നിലനിർത്തുമെന്നു പഠന റിപ്പോര്‍ട്ട്. പുരുഷന്മാരിൽ പ്രായമാകുന്നതുമായി ബന്ധപ്പെട്ട കോശങ്ങളുടെ നാശം തടയാനും ഹൃദയാരോഗ്യം, ഉപാപചയ പ്രവർത്തനങ്ങൾ, തലച്ചോറിന്റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനും യോഗ സഹായിക്കുമെന്ന് പഠനത്തിൽ തെളിഞ്ഞു.


രാമേശ്വർ പൈ, സോംനാഥ് സിങ്ങ്, അഭിരൂപ് ചാറ്റർജി, മൻതു സാഹ എന്നിവർ ചേർന്നു നടത്തിയ ഈ പഠനം അമേരിക്കൻ ഏജിങ്ങ് അസോസിയേഷനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Post Your Comments