Health & Fitness

തെന്നിന്ത്യന്‍ താരം അമല പോളിന്റെ ശീർഷാസനം

പല താരങ്ങൾക്കും സിനിമ പോലെ പ്രധാനപ്പെട്ടതാണ് യോഗയും. കാരണം യോഗ നിരന്തരമായി ചെയ്യുന്നവർക്ക് ശരീര ഭംഗി നിലനിർത്താൻ സാധിക്കും. സിനിമയിൽ ഇക്കാലത്ത് അഭിനയത്തേക്കാൾ പ്രാധാന്യം ശരീര ഭംഗിക്കായതും പല താരങ്ങളെയും യോഗയിലേക്ക് എത്തിച്ചു.

തെന്നിന്ത്യന്‍താരം അമലാ പോളിന്‌ സിനിമ പോലെ തന്നെ ജീവിതത്തിന്റെ ഭാഗമാണ് യോഗ. എല്ലാ ദിവസവും മുടങ്ങാതെ ചെയ്യുന്ന യോഗയാണ് തന്റെ ശരീരത്തിന്റെ രഹസ്യമെന്ന് അമല തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പറയുന്നത്ര എളുപ്പമല്ല യോഗ പരിശീലനമെന്നും അത്ര എത്രത്തോളം ബുദ്ധിമുട്ടേറിയതാണെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നും അമല പറയുന്നു.

amala-yoga-video

ഇപ്പോഴിതാ ശീർഷാസനം സ്വന്തമായി ചെയ്യാനായതിന്റെ സന്തോഷത്തിലാണ് അമല പോൾ. പാർക്കിൽ സ്വന്തമായി ശീർഷാസനം ചെയ്യുന്ന വിഡിയോ നടി തന്നെയാണ് പോസ്റ്റ് ചെയ്തത്. ‘ഇതിന് മുമ്പ് പരിശീലകരുടെ സഹായത്തോടെയോ ഭിത്തിയുടെ പിന്തുണയോടെയോ ആണ് ശീർഷാസനം ചെയ്യാനായിരുന്നത്. എന്നാൽ ഇപ്പോൾ അത് സ്വന്തമായി ചെയ്തിരിക്കുന്നു.’

Related image

‘സ്വന്തമായി തന്നെയാണ് പരിശീലനം നടത്തിയത്. വളരെ ബുദ്ധിമുട്ടേറിയതായിരുന്നു അത്, ഒരുപാട് തവണ വീണിട്ടുണ്ട്. എന്നാൽ ഇന്ന് പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് ഞാൻ അത് ചെയ്തു, യാതൊരു ബുദ്ധിമുട്ടും കൂടാതെ. ഞാൻ എഴുന്നേറ്റുനിന്നു, എന്റെ കാലുകൾ കൊണ്ടല്ല, തല ഉപയോഗിച്ച്. സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞെന്നും അമല പറഞ്ഞു.

“Yoga begins right where I am – not where I was yesterday or where I long to be” This is what it takes me to the yoga mat everyday no matter how hard I feel about it some days. I have been struggling hard in acheiving Sheershasana(headstand) as my upperbody is weaker compared to the lower. I was able to do it with the help of my teachers or with support of the wall but I realised that without getting out of my comfort zone I am never going to acheive this pose. So I started practising on my own, it was hard, stressing ,fell many times but all I knew was I am building my upper body strength and today in the lap of mother nature, I surrendered. She carried me in to the asana beautifully without any struggle. I felt a flow in my body, a moment of stillness in my mind, being alive and in one with my breathe and nature. I stood their not on my feet but on my head for I dont remember how long and when I came back on my feet. I had tears in my eyes, true joy of ecstasy and I jumped around in the park with winter like a child who found her magic. ❤️ #therightwayisthehardway #keepflowingforward #yoga #yogini #sheershasana #headstand #joypeacelove

A post shared by Amala Paul ⭐️ (@amalapaul) on

shortlink

Related Articles

Post Your Comments

Related Articles


Back to top button