യോഗ അഭ്യാസത്തിന് നിരവധി തലങ്ങളുണ്ട്. അജ്ഞത മൂലം പലരും ഉയര്‍ന്ന തലത്തിലുള്ള ക്ലാസുകള്‍ക്ക് കയറും. ഒടുവില്‍ ബുദ്ധിമുട്ടു കാരണം ക്ലാസ് നിര്‍ത്തി പോവുകയോ അല്ലെങ്കില്‍ പരിക്കുകളോടെ പിന്‍വാങ്ങുകയോ ചെയ്യും.
തുടക്കക്കാര്‍ക്കു പറ്റിയ കോഴ്‌സുകള്‍ ചോദിച്ചറിഞ്ഞ് ആ ക്ലാസിനു കയറുക എന്നതാണ് ശരിയായ രീതി. അല്ലെങ്കില്‍ യോഗയുടെ പ്രാരംഭതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡി.വി.ഡികള്‍ കണ്ട് കുറച്ചു കാര്യങ്ങള്‍ എങ്കിലും മനസിലാക്കിയ ശേഷം മാത്രം ഇത്തരം ക്ലാസുകള്‍ക്ക് കയറുക.
വലിയ സൈസിലുള്ള വസ്ത്രങ്ങളിട്ട് പൊണ്ണത്തടി മറയ്ക്കാനും മറ്റുള്ളവരുടെ തുറിച്ചുനോട്ടങ്ങള്‍ ഒഴിവാക്കാനും ശ്രമിക്കുന്നവരുണ്ട്. എന്നാല്‍ യോഗ ചെയ്യാന്‍ പോകുന്നിടത്തും ഇത് തുടരുന്നത് തീരെ ശരിയല്ല. ശരീരത്തോട് ഇണങ്ങിക്കിടക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ശ്വാസോച്ഛാസം ശരിയായ രീതിയില്‍ ചെയ്യുന്നതിനും ആസനങ്ങള്‍ ചെയ്യുമ്പോള്‍ ശരിയായ രീതിയില്‍ ശരീരം വഴങ്ങിക്കിട്ടാനും വസ്ത്രധാരണം ഉചിതമായേ മതിയാവൂ.
യോഗാ ക്ലാസില്‍ ആരൊക്കെ നിങ്ങളെ ശ്രദ്ധിക്കുന്നു എന്ന് ശ്രദ്ധിക്കുന്നത് നിര്‍ത്തുക പകരം യോഗാമാസ്റ്റര്‍ പറയുന്ന നിര്‍ദ്ദേശങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.
സമയമെടുത്തു മാത്രമേ യോഗയുടെ ഫലപ്രാപ്തിയിലെത്താന്‍ സാധിക്കുകയുള്ളൂ. നിരന്തരമായ ശ്രമവും ക്ഷമയും ഇതിനാവശ്യമാണ്. തികഞ്ഞ ശ്രദ്ധയും ഏകാഗ്രതയും യോഗയില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. അതിന് മറ്റുള്ളവരില്‍ നിന്നും നിങ്ങളുടെ ശ്രദ്ധയെ നിങ്ങളിലേക്കു തന്നെ മടക്കി കൊണ്ടുവന്നേ മതിയാവൂ.
വയറുനിറയെ ഭക്ഷണവും കഴിച്ച് ഒരിക്കലും യോഗ ചെയ്യാന്‍ പോകരുത്. ഭക്ഷണം കഴിച്ചു കഴിയുമ്പോള്‍ വറിലേക്കുള്ള ഞരമ്പുകളിലെ രക്തയോട്ടം കൂടുതലായിരിക്കും, ഭക്ഷണത്തില്‍ നിന്നുള്ള പോഷകഘടകങ്ങള്‍ വലിച്ചെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഈ സമയം, ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം കുറവായിരിക്കും. അതുകൊണ്ടുതന്നെ പേശികളില്‍ ബലക്കുറവ് അനുഭവപ്പെടും. ഇത് ശരിയായ രീതിയില്‍ യോഗ ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. നല്ല വിശപ്പുണ്ടെങ്കില്‍ പഴവര്‍ഗങ്ങളോ, സാലഡോ കഴിക്കാം.
Post Your Comments