കൊച്ചി:സമൂഹ മാധ്യമ രംഗത്ത് കോണ്ഗ്രസ് പ്രവര്‍ത്തകര്‍ രൂപം നല്‍കിയ സൈബർ കൂട്ടായ്മകളിൽ ആർ എസ് എസ് നുഴഞ്ഞു കയറ്റമെന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി. കോൺഗ്രസ് പ്രവർത്തകർ രൂപം നൽകിയ ഈ ഗ്രൂപ്പിൽ ആർ എസ് എസ് പ്രവർത്തകർ നുഴഞ്ഞു കയറി കോൺഗ്രസ്സ് നേതാക്കളെ അപമാനിച്ചു എന്നാണ് യൂത്ത് കോൺഗ്രസ്സ് പ്രാദേശിക നേതാവ് ഷെബിൻ ജോർജ്ജ് പരാതി നൽകിയിരിക്കുന്നത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 10 ,000 ത്തോളം പേർ നുഴഞ്ഞു കയറിയെന്നാണ് പരാതിയിൽ പറയുന്നത്. ജവഹർലാൽ നെഹ്‌റു , സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവരെ അപകീർത്തിപ്പെടുത്തിയ പോസ്റ്റുകളടക്കമാണ് പരാതി നൽകിയത്. ഇതിനു പിന്നാലെ കൊണ്ഗ്രെസ്സ് പ്രവർത്തകർ കൂട്ടത്തോടെ റിപ്പോർട്ട് ചെയ്തു ഗ്രൂപ്പ് പൂട്ടുകയും ചെയ്തു.
Post Your Comments