പന്തളം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ സ്ത്രീകളെ പ്രലോഭിപ്പിച്ച് ജോലിക്കെന്ന പേരില്‍ വ്യാജ പാസ്പോര്‍ട്ടില്‍ കുവൈത്തില്‍ എത്തിച്ച് കബളിപ്പിച്ച കേസിലെ പ്രതി പിടിയില്‍. മലപ്പുറം തിരൂര്‍ തിരുനാവായ പള്ളിക്ക താഴതില്‍ ഷംസുദ്ദീന്‍ (48) ആണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്.
ചൊവ്വാഴ്‌ചയാണ് ഷംസുദ്ദീന്‍ കുവൈത്തില്‍ നിന്ന് എത്തിയത്. വിമാനത്താവളത്തില്‍ പതിച്ചി ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് അധികൃതര്‍ ഇയാളെ തടഞ്ഞുവച്ച് പോലീസിനു കൈമാറുകയായിരുന്നു. രണ്ടാംപ്രതി പത്തനാപുരം സ്വദേശി ബാലന്‍പിള്ള കഴിഞ്ഞവര്‍ഷം പിടിയിലായിരുന്നു. ബാലന്‍പിള്ള പോലീസ് പിടിയിലായ വിവരം അറിഞ്ഞിരുന്ന ഷംസുദ്ദീന്‍ കുവൈത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
കൊടുമണ്‍ ഐക്കാട് മഠത്തിനാല്‍ മേലേതില്‍ നാരായണന്റെ ഭാര്യ പി. മണിയുടെ പരാതിയില്‍ ആണ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്.
Post Your Comments