വയനാട്: വയനാട്ടിലും മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ കുടുങ്ങിക്കിടക്കുന്നു. പൊഴുതന ആറാംമൈലിലാണ് മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ കുടുങ്ങിക്കിടക്കുന്നത്. വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നല്ലരീതിയില്‍ നടത്താന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍.
അതേസമയം കോഴിക്കോടുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം മൂന്നായി. മണ്ണിനടിയില്‍ നിന്നും ഒരാളെ കൂടി കണ്ടെടുക്കുകയും ചെയ്തു. ഉരുള്‍പൊട്ടലില്‍ രണ്ട് കുടുംബത്തിലെ പതിനൊന്ന് പേരെ കാണാതായിരുന്നു. കരിഞ്ചോലയിലയിലെ അബ്ദുള്‍ സലീമിന്റെ മകള്‍ ദില്‍നയും (9). സഹോദരനും മരിച്ചു.
Also Read : മണ്ണിടിഞ്ഞ് വീണ് അപകടം ; ഒരാൾ കുടുങ്ങി കിടക്കുന്നു
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. കോഴിക്കോട് പുല്ലൂരാംപാറയില്‍ ജോയ് റോഡിലും താമരശേരി സണ്ണിപ്പടി, കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, ചമല്‍ ഭാഗങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. വയനാട് വൈത്തിരിയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തളിപ്പുഴ സ്വദേശികളായ അസീസ്, ഭാര്യ ആയിഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുല്ലൂരാംപാറയില്‍ മലവെള്ളപ്പാച്ചിലുണ്ടായെങ്കിലും ആളപായമില്ല.
Post Your Comments