റമദാന് ഭക്ഷണം എങ്ങനെയാണോ അതേപോലെയാണ് പെണ്‍കുട്ടികളുടെ കയ്യിലെ മൈലാഞ്ചിയും. ശവ്വാല്‍ മാസപ്പിറവിക്ക് മുന്നോടിയായി മൊഞ്ചത്തിമാരുടെ കൈകളില്‍ മൈലാഞ്ചി ചേല് നിറയും. മൈലാഞ്ചിയിടലിന്റെ ആവേശ കാഴ്ചകളില്‍ നിന്നും പടിയിറങ്ങുകയാണ് നാടന്‍ മൈലാഞ്ചിചെടികള്‍ തേടിയുള്ള യാത്ര.
മൈലാഞ്ചി പാക്കറ്റുകള്‍ വിപണിയില്‍ സുലഭമായതോടെ ഗ്രാമങ്ങളില്‍ നിന്ന് പോലും മൈലാഞ്ചി തേടിയുള്ള യാത്ര ഇന്ന് ഫാന്‍സികടകളിലെക്കാണ്.മൈലാഞ്ചിയിടല്‍ എന്നത് പരസ്പരബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന ചടങ്ങ് കൂടിയാണ്.
പഴയകാലത്ത് മൈലാഞ്ചി പറിച്ച് എടുക്കല്‍ ഒരാഘോഷമായിരുന്നു.പറിച്ചെടുത്ത മൈലാഞ്ചി ഇലകള്‍ അരച്ച് പാകപ്പെടുത്തിയെടുത്താണ് കൈകളില്‍ അണിഞ്ഞിരുന്നത്. ഇത് ശ്രമകരമായ ഒരു ജോലിയായിരുന്നു. മൈലാഞ്ചി ഇലകള്‍ മൂപ്പെത്താത്ത അടക്കയും ചേര്‍ത്ത് അമ്മിക്കല്ലിലാണ് അരച്ചെടുക്കുക. അരച്ചെടുത്ത മൈലാഞ്ചി കൂട്ട് പാകമാകാന്‍ പിന്നെയും ഒരുദിവസം കൂടി കാത്തിരിക്കണം.
ഈ മൈലാഞ്ചി ചാന്ത് കൈകളില്‍ അണിയിക്കാന്‍ അല്പം കരവിരുതും വേണമായിരുന്നു. എന്നാല്‍ ഇന്ന് ഇതിനായി കരവിരുതിന്റെ ആവശ്യമൊന്നും ഇല്ല. വ്യത്യസ്ത ഡിസൈനുകള്‍ വിപണിയില്‍ സുലഭമാണ്. മൈലാഞ്ചി ടൂബുകളും ഇഷ്ടം പോലെ വിപണിയില്‍ എത്തിയിട്ടുണ്ട്. എല്ലാംവിപണിയില്‍ ലഭിക്കുമ്പോള്‍ മൈലാഞ്ചി ഇല പരിചെടുക്കാനും അരയ്ക്കാനുമൊക്കെ ആര്‍ക്കാണ് സമയം. എങ്കിലും ഇലകള്‍ നിറച്ചു കാത്തിരിക്കുകയാണ് നാട്ടിന്‍പുറങ്ങളിലെ മൈലാഞ്ചി ചെടികള്‍.
Post Your Comments