
കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടുപേരെ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്തു. ഉരുള്‍പൊട്ടലില്‍ രണ്ട് കുടുംബത്തിലെ പതിനൊന്ന് പേരെ കാണാതായിരുന്നു. കാണാതായവര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നവരുടെ നിഗമനം. എന്നാല്‍ സംഭവ സ്ഥലത്ത് കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നല്ലരീതിയില്‍ നടത്താന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍.
Also Read : കനത്ത മഴയേയും മണ്ണിടിച്ചിലിനേയും തുടര്‍ന്ന് 23 പേര്‍ക്ക് ദാരുണാന്ത്യം
ഇനിയും പത്തുപേര്‍ മണ്ണിനടിയില്‍ പെട്ടുപോയിട്ടുണ്ടെന്നാണ് നിഗമനം. മണ്ണിനടിയില്‍ നിന്നും രക്ഷപെടുത്തിയവരുടെ ആരോഗ്യ നില എപ്രകാരമാണെന്ന് വ്യക്തമല്ല. കരിഞ്ചോല സ്വദേശികളായ രണ്ടു കുടുംബത്തിലെ പതിനൊന്ന് പേരെയാണ് ഉരുള്‍പൊട്ടലിനു ശേഷം കാണാതായത്. ഹസ്സന്‍, അബ്ദുള്‍ റഹ്മാന്‍ എന്നിവരുടെ കുടുംബങ്ങളെയാണ് കാണാതായിരിക്കുന്നത്.
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. കോഴിക്കോട് പുല്ലൂരാംപാറയില്‍ ജോയ് റോഡിലും താമരശേരി സണ്ണിപ്പടി, കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, ചമല്‍ ഭാഗങ്ങളിലും ഉരുള്‍പൊട്ടി. കരിഞ്ചോലയിലാണ് ഒരാള്‍ മരിച്ചിരുന്നു. അബ്ദുള്‍ സലീമിന്റെ മകള്‍ ദില്‍നയാണ് (9)മരിച്ചത്.
Post Your Comments