International

കനത്ത മഴയേയും മണ്ണിടിച്ചിലിനേയും തുടര്‍ന്ന് 23 പേര്‍ക്ക് ദാരുണാന്ത്യം

കനത്ത മഴയേയും മണ്ണിടിച്ചിലിനേയും തുടര്‍ന്ന് 23 പേര്‍ക്ക് ദാരുണാന്ത്യം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവരില്‍ പലരുടെയും നില അതിഗുരുതരമാണ്. മഴയേയും മണ്ണിടിച്ചിലിനേയും തുടര്‍ന്ന് മരിച്ചതില്‍ 16 പേരും സ്ത്രീകളാണ്. ഒട്ടേറെപേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ ഒറോമിയ മേഖലയിലാണ് കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നത്. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടസ്ഥലത്തുനിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാല്‍ മഴ ഇപ്പോഴും തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button