Kerala

അമ്മ ആത്മഹത്യചെയ്തപ്പോൾ വീട്ടിൽ അച്ഛന് തുണയായെത്തിയ വിവാഹിതയായ മകളെ ക്രൂരമായി ബലാല്‍സംഗം ചെയ്തു: അഞ്ചലിൽ നടന്നത് ക്രൂര കൃത്യം

കൊല്ലം : ‘അമ്മ ആത്മഹത്യ ചെയ്തപ്പോൾ അച്ഛാ ഒറ്റക്കായെന്ന വിഷമത്തിൽ അച്ഛന് തുണയായി എത്തിയ ഭർതൃമതിയായ മകളെ അച്ഛൻ ക്രൂരമായി ബലാൽസംഗം ചെയ്തു. അപ്രതീക്ഷിതമായി അമ്മ ആത്മഹത്യ ചെയ്തു. ഇതോടെ തളര്‍ന്നു ഒറ്റയ്ക്കായ അച്ഛന് കൂട്ടായാണ് ഭര്‍ത്തൃ വീട്ടില്‍ നിന്ന് മകളെത്തിയത് . ഗര്‍ഭിണി ആയിരുന്നിട്ടു കൂടി അച്ഛന്‍ അമ്മ പോയ വേദനയില്‍ തളര്‍ന്നു പോകുമെന്ന് കരുതിയാണ് അവള്‍ അച്ഛന് താങ്ങായി എത്തിയത്.

2014 മേയിലായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. ഭര്‍ത്താവുമൊത്താണ് പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയത്. അതുവരെ സ്‌നേഹനിധിയായിരുന്ന അച്ഛന് ക്രൂരനായി മാറിയിരുന്നത് അവള്‍ അറിഞ്ഞിരുന്നില്ല. മകള്‍ ഗര്‍ഭിണിയാണെന്ന് അറിയാമായിരുന്നിട്ടു കൂടി പ്രതി സ്വന്തം മകളെ ക്രൂര ബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. മകളുടെ ഭർത്താവ് ജോലിക്കു പോയ സമയത്താണ് പ്രതി ഈ ക്രൂര കൃത്യം ചെയ്തത്.

മകള്‍ ഗര്‍ഭിണിയാണെന്ന് നേരത്തെ അറിയാമായിരുന്ന പ്രതി ചെയ്ത കൃത്യത്തിന് ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തുടർന്ന് കോടതി ഇയാൾക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. 2014 ഒക്ടോബര്‍ 17-ന് അഞ്ചല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(4)യുടെ വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button