കോഴിക്കോട്: ജില്ലയില്‍ ശക്തമായ മഴയും ഉരുള്‍പൊട്ടലുമുണ്ടാകുന്ന സാഹചര്യത്തില്‍ സര്ക്കാരിനാല് കഴിയുന്ന എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്. പ്രകൃതിക്ഷോഭം നാശം വിതയ്ക്കുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്നും ഏത് അടിയന്തര സാഹചര്യം നേരിടാനും റവന്യൂവകുപ്പ് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read : മദ്യലഹരിയില്‍ എന്തും വിളിച്ച് പറഞ്ഞിട്ട് ലഹരിയിറങ്ങുമ്പോള്‍ പൊട്ടിക്കരയുന്ന ഒരു കുടിയന്റെ കഥ ഇങ്ങനെ
മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്, എ.കെ. ശശീന്ദ്രന് എന്നിവര്‍ പങ്കെടുത്ത കളക്ടറേറ്റില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക തടസമുണ്ടാകില്ലെന്നും രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കുന്ന ജനങ്ങള്‍ക്കും സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments