കാസര്‍കോട് : സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടരുമ്പോൾ രാസമത്സ്യങ്ങള്‍ മാർക്കറ്റുകളിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്. സംസ്ഥാനത്തിന് പുറത്തുനിന്നാണ് ഇത്തരത്തില്‍ മത്സ്യം എത്തിക്കുന്നത്. ഇത്തരം മത്സ്യം കണ്ടെത്താനായി ഭക്ഷ്യസുരക്ഷാവകുപ്പ് മഞ്ചേശ്വരം, തിരുവനന്തപുരം അമരവിള, പാലക്കാട് തുടങ്ങിയ ചെക്ക്പോസ്റ്റുകളില്‍ പരിശോധന നടത്തുന്നുണ്ട്.
ഗുജറാത്ത്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് മത്സ്യമെത്തുന്നത്. ഇത്തരം മത്സ്യങ്ങളിൽ അമോണിയയും, ഫോര്‍മാലിനും ധാരാളം ചേർന്നിരിക്കുന്നു. കരള്‍, കുടല്‍ എന്നിവയില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഇവ കഴിക്കുന്നത് കൊണ്ട് ഉണ്ടാകാമെന്ന് ആരോഗ്യ ആരോഗ്യവിദഗ്ദർ പറയുന്നു.
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്)യുടെ പരിശോധനകിറ്റ് വഴിയാണ് ഭക്ഷ്യസുരക്ഷാവകുപ്പ് മത്സ്യങ്ങളിലെ അമോണിയയും, ഫോര്‍മാലിനും കണ്ടെത്തുന്നത്. എന്നാല്‍ മറ്റു രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ അവ പരിശോധിക്കാൻ മത്സ്യത്തിന്റെ സാമ്പിള്‍ ശേഖരിച്ചശേഷം ലാബിലേക്ക് അയക്കുക മാത്രമേ മാര്‍ഗ്ഗമുള്ളൂ.
Post Your Comments