ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയുടെ ഇഫ്താർ വിരുന്നിന്റെ അതെ സമയത്ത് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ഇഫ്താർ വിരുന്ന്. രാഹുലിന്റെ ഇഫ്താര്‍ വിരുന്നിനെ പ്രതിരോധിക്കാന്‍ ബിജെപിയിലെ സ്മൃതി ഇറാനി നടത്തിയ ഇഫ്താർ വിരുന്നിലേക്ക് ഒഴുകി എത്തിയത് മുത്തലാഖിന് ഇരയായ അനേകം സ്ത്രീകളായിരുന്നു. കേന്ദ്രമന്ത്രി നഖ് വിയുടെ വീട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അനേകം കേന്ദ്രമന്ത്രിമാരും മൊഴിചൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും പങ്കെടുത്തു.
രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്നിന്റെ അതേസമയത്ത്, മുത്തലാഖിലൂടെ മൊഴിചൊല്ലപ്പെട്ടവര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയായിരുന്നു ബിജെപിയുടെ വിരുന്ന്. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തില്‍അദ്ദേഹത്തിന്റെ വസതിയിലായിരുന്നു വിരുന്ന്. അതെ സമയം പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിച്ചു കൊണ്ട് ബിജെപിക്കെതിരെ സഖ്യമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്.
also read: മോദി വിരുദ്ധ സഖ്യം ഉറപ്പിക്കാന്‍ രാഹുല്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്ന് പരാജയമെന്ന് റിപ്പോർട്ട്
ഇതിലേക്ക് കോണ്‍ഗ്രസിന്റേയും മുഖ്യപ്രതിപക്ഷ പാര്‍ട്ടികളുടേയും നേതാക്കളെ ക്ഷണിച്ചിരുന്നു. നിരവധി പ്രമുഖര്‍ ഇതില്‍ പങ്കെടുക്കുകയും ചെയ്തു. എന്നാൽ പ്രതിപക്ഷ നേതാക്കൾ വിട്ടു നിന്നത് ശ്രദ്ധേയമായിരുന്നു.
Post Your Comments