ഹൈദരാബാദ്: ഭാര്യയുടെ അരികില്‍ എത്താന്‍ യുവാവ് തട്ടിയെടുത്തോടിയത് പോലീസ് വാഹനം. തെലങ്കാനയിലെ മുപ്പതുകാരനാണ് പോലീസുകാരെ കബളിപ്പിച്ച് പോലീസ് വാഹനം കൈക്കലാക്കി തന്റെ ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. ഷോപ്പിങ്മാളിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന പോലീസ് വാഹനത്തിന്റെ ഡ്രൈവറെ കബളിപ്പിച്ചാണ് തിരുപ്പതി ലിംഗരാജു എന്ന മുപ്പതുകാരന് പോലീസ് വാഹനം കൈക്കലാക്കുന്നത്.
അസുഖബാധിതയായ സ്ത്രീയുടെ അരികില്‍ വേഗമെത്താന്‍ പോലീസ് വാഹനം തട്ടിയെടുത്ത കടന്നു കളയുകയായിരുന്നു. വാഹനം കടത്തിക്കൊണ്ടു പോയതാണെന്ന വിവരം ഇന്‍സ്പെക്ടറെ നേരില്ക്കണ്ടപ്പോഴാണ് ഗണ്‍മാനും ഡ്രൈവറും അറിയുന്നത്. പിന്നീട് പോലീസ് കണ്ട്രോല് റൂമില്‍ വിവരമറിയിച്ച് ചെക്കപോസ്റ്റില്‍ വെച്ച് വണ്ടി തടയുകയായിരുന്നു. പോലീസുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് സുഖമില്ലാത്ത ഭാര്യയുടെ അരികില്‍ വേഗമെത്താനാണ് ഇത്തരമൊരു സാഹസത്തിന് ഇയാള്‍ മുതിര്‍ന്നതെന്ന് വ്യക്തമായത്. ഇയാള്‍ മാനസ്സിക സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
Post Your Comments