കൊല്ലം : യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിൽ ഗണേഷ് കുമാറിനെതിരെ കേസെടുത്തു. കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് മർദ്ദിക്കുകയിരുന്നെന്നു ചൂണ്ടിക്കാട്ടി കൊല്ലം അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണന് എന്ന യുവാവ് നൽകിയ പരാതിയിലാണ് കെബി ഗണേഷ്കുമാറിനും ഡ്രൈവര്‍ക്കുമെതിരേ പോലീസ് കേസ് എടുത്തത്.
ഇന്ന് ഉച്ചക്കുശേഷം അഞ്ചല്‍ ശബരിഗിരിക്ക് സമീപത്തെ മരണവീട്ടിലേക്ക് പൊകുകയായിരുന്ന എംഎല്‍എ കെബി ഗണേഷ്കുമാര് മരണവീട്ടില്‍ നിന്ന് അമ്മയ്ക്കൊപ്പം ഈ സമയം കാറില്‍ മടങ്ങുകയായിരുന്ന എന്നെ തന്റെ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ഗണേഷ്കുമാറും എംഎല്‍എയുടെ കാര്‍ ഓടിച്ചിരുന്നയാളും തന്നെ മര്‍ദ്ദിച്ചെന്നും കാറില്‍ തനിക്കൊപ്പമുണ്ടായിരുന്ന അമ്മയുടെ മുന്നിലിട്ടായിരുന്നു മര്‍ദ്ദനമെന്നും യുവാവ് നൽകിയ പരാതിയിൽ പറയുന്നു.
അഞ്ചല്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ അനന്തകൃഷ്ണന് ഇപ്പോൾ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Also read : എം.എല്‍.എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു: മര്‍ദ്ദനം അമ്മയുടെ മുന്നിലിട്ട്
Post Your Comments