കൊച്ചി: ഒന്നാം വാർഷികത്തിൽ യാത്രക്കാർക്ക് വമ്പൻ ഓഫറുകളുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍). സൗജന്യ യാത്രയും പുത്തന്‍ യാത്രാ പാസുകളുമാണ് ഓഫറായി നൽകുന്നത്. ജൂൺ 19ന് സൗജന്യ യാത്രയാണ് കെഎംആര്‍എല്‍ സമ്മാനമായി ഒരുക്കിയിരിക്കുന്നത്. ഒപ്പം യാത്രക്കാര്‍ ഏറെ നാളായി പ്രതീക്ഷയോടെ കാത്തിരുന്ന യാത്രാ പാസുകളുടെ അവതരണവും വാര്ഷികാഘോഷത്തോടനുബന്ധിച്ചുണ്ടാകും.
ഉദ്ഘടനശേഷം വാണിജ്യാടിസ്ഥാനത്തില്‍ കൊച്ചി മെട്രോ ഓടിത്തുടങ്ങിയതിന്റെ സ്മരണയെന്നോണമാണ് ഫ്രീ റൈഡ് ഡേ എന്ന പേരില്‍ സൗജന്യയാത്ര ഒരുക്കുന്നത്. അന്നു പുലര്‍ച്ചെ ആറിനു സര്‍വീസ് ആരംഭിക്കുന്നതു മുതല്‍ രാത്രി പത്തിനു സര്‍വീസ് അവസാനിക്കുന്നതുവരെ ആര്‍ക്കും മെട്രോയില്‍ പരിധിയില്ലാതെ സൗജന്യമായി യാത്ര ചെയ്യാം. ഇതുവരെ മെട്രോയില്‍ കയറിയിട്ടില്ലാത്തവര്‍ക്കു അതിനവസരമൊരുക്കുകയാണു ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ എംഡി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.
യാത്രക്കാർക്കുള്ള സീസണ് ടിക്കറ്റും ദിവസ പാസ് സൗകര്യവും വാര്‍ഷികാഘോഷ ചടങ്ങില്‍ അവതരിപ്പിക്കും. സ്ഥിരം യാത്രക്കാരെ ലക്ഷ്യമിട്ടുള്ളതാണു സീസണ് ടിക്കറ്റ്. വിനോദ സഞ്ചാരികള്‍ക്കും മെട്രോ കാണാന്‍ ആഗ്രഹിക്കുന്നവര്ക്കുമായാണു ദിവസപാസുകള് ഒരുക്കുന്നത്. പാസിന്റെ നിരക്ക് ഇതുവരെ തീരുമാനിച്ചിട്ടില്ല.
മെട്രോ യാത്രക്കാര്‍ക്ക് ഉദ്ഘാടനവേദിയില്‍ അവതരിപ്പിച്ച കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡ് സൗജന്യമായി ലഭ്യമാക്കാനുള്ള അവസരവും വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 15 മുതല്‍ 30 വരെ സ്മാര്‍ട്ട് കാര്‍ഡ് വാങ്ങുന്നവര്‍ക്ക് കാര്‍ഡിന്റെ വില നല്‍കേണ്ട. റീ ചാര്‍ജ് തുകയായ 12 രൂപ നല്കിയാല് കാര്‍ഡ് സ്വന്തമായി കിട്ടും. നിലവില്‍ 237 രൂപയാണ് കാര്‍ഡിന് ഈടാക്കുന്നത്. എന്നാൽ സാമ്പത്തിക ലാഭം ഉണ്ടാകുന്നതുവരെ വിദ്യാർത്ഥികൾക്കുള്ള കൺസഷൻ അനുവദിക്കില്ല.
Post Your Comments