KeralaLatest NewsNewsCrime

കെവിന്‍ വധം: പോലീസ് അന്വേഷണത്തെപറ്റി വിവരിച്ച് പിതാവ്

കോട്ടയം: പ്രണയിച്ചുവെന്നതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്രൂരമായി കൊലപ്പെടുത്തിയ കെവിന്റെ ഓര്‍മ്മകളുമായി കണ്ണീരോടെ കഴിയുകയാണ് ഭാര്യ നീനുവും കുടുംബാംഗങ്ങളും. പ്രതികളെ പിടികൂടിയെങ്കിലും അന്വേഷണം ഇതു വരെ പൂര്‍ത്തിയായിട്ടില്ല. അതിനിടെ നീനുവിന്റെ അമ്മ രഹ്ന സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യം സംബന്ധിച്ചും, നീനുവിനെ കെവിന്റെ വീട്ടില്‍ നിന്ന് മാറ്റി താമസിപ്പിക്കണമെന്ന് നീനുവിന്റെ പിതാവ് കോടതിയില്‍ അഭ്യര്‍ഥിച്ചതും ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

അതിനിടെയാണ് കെവിന്റെ പിതാവ് പോലീസ് അന്വേഷണത്തെപ്പറ്റി അഭിപ്രായം തുറന്ന് പറഞ്ഞത്. അന്വേഷണം തൃപ്തികരമാണെന്നും തങ്ങള്‍ക്ക് വീട് വയ്ക്കുവാനായി സര്‍ക്കാര്‍ അനുവദിച്ച തുക സ്വീകരിക്കുമെന്നും കെവിന്റെ പിതാവ് പറഞ്ഞു. 10 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. നീനുവിന്റെ വിദ്യാഭ്യാസത്തിനാണ് മുഖ്യ പ്രാധാന്യം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ചേര്‍ന്ന മന്ത്രിയഭാ യോഗത്തിലാണ് കെവിന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button