ദുബായ് : ലഹരി മരുന്ന് കൈവശം വെച്ച കുറ്റത്തിന് വിദ്യാർത്ഥിനിക്ക് 10 വർഷം ജയിൽ ശിക്ഷയും 50,000ദിർഹവും പിഴ വിധിച്ച് ദുബായ് കോടതി. 24 വയസുള്ള സുഡാനീസ് യുവതിയെ ആണ് കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ കൈവശം വെച്ച കുറ്റത്തിന് ബുധനാഴ്ച്ച കോടതി ശിക്ഷിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 14ന് അൽ ബർസയിലെ ഉബായ് പോലീസിലെ ആന്റി നാർക്കോട്ടിക്സ് ഡിവിഷൻ ആണ് വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയുന്നത്. ഈ സമയം പെൺകുട്ടിയുടെ കൈയിൽ നിന്നും 0.1 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. ശേഷം നടത്തിയ പരിശോധനയിൽ മറ്റു ലഹരി വസ്തുക്കൾ പെൺകുട്ടി ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.
Also read :സോഷ്യല്‍ മീഡിയയിലെ ഇത്തരം അക്കൗണ്ടുകളെ പിന്തുടരുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്
Post Your Comments