ഇന്ത്യന്‍ ടെലികോം വിപണിയില്‍ എയര്‍ടെലും ജിയോയും തമ്മിലുള്ള പോരാട്ടം മുറുകുന്നു. പുതിയ ഡാറ്റാ പ്ലാനുമായി ജിയോ രംഗത്ത്. 399 രൂപയ്ക്ക് പ്രതിദിനം 1.4 ജിബി ഉണ്ടായിരുന്നത് എയര്‍ടെല്‍ 2.4 ജിബി ആക്കി വര്‍ധിപ്പിച്ചു. കൂടാതെ 149 രൂപയുടെ മറ്റൊരു പ്ലാനില്‍ ദിവസേന ഒരു ജിബി ലഭിച്ചിരുന്നത് രണ്ട് ജിബി ആയി വര്‍ധിപ്പിച്ചു. ഏറ്റവും ജനപ്രീതിയുള്ള ജിയോ പ്ലാനുകളാണ് ഇവ രണ്ടും എന്നതിനാല്‍ എയര്‍ടെലിന്റെ പ്രഖ്യാപനം ജിയോയ്ക്കുള്ള വെല്ലുവിളിയായിരുന്നു. 149, 349, 399, 449 രൂപയുടെ പ്ലാനുകളില്‍ 1.5 ജിബി ആണ് പ്രതിദിന ഡാറ്റയ്ക്ക് പകരം ഇനിമുതല്‍ മൂന്ന് ജിബി ഡാറ്റ ദിവസേന ലഭിക്കും.
198, 398, 448, 498 രൂപയുടെ പ്ലാനില്‍ ദിവസം 2 ജിബിയ്ക്ക് പകരം 3.5 ജിബി ലഭിക്കും. പ്രതിദിനം 3 ജിബി ഡാറ്റ ലഭിച്ചിരുന്ന 299 രൂപയുടെ പ്ലാനില്‍ 4.5 ജിബി ഡാറ്റ ദിവസേന ലഭിക്കും. നാല് ജിബി ഡാറ്റ ദിവസേന ലഭിച്ചിരുന്ന 509 രൂപയുടെ പ്ലാനില്‍ ഇനിമുതല്‍ 5.5 ജിബി ദിവസം ഉപയോഗിക്കാം. 799 രൂപയുടെ പ്ലാനില്‍ ദിവസം 5 ജിബി ഉണ്ടായിരുന്നത് 6.5 ജിബി ആയി വര്‍ധിപ്പിച്ചു.
കഴിഞ്ഞ കുറച്ചു നാളുകള്‍ക്കുള്ളില്‍ എയര്‍ടെല്‍ ജിയോ അവതരിപ്പിച്ച ഡാറ്റ പ്ലാനുകള്‍ക്ക് തുല്യമായ ഡാറ്റാ പ്ലാനുകള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ അതിനു മറുപടിയായി നിലവിലുള്ള പ്ലാനുകളിലെ ഉപയോക്താക്കള്‍ക്ക് പ്രതിദിന ഡാറ്റാ പായ്ക്കുകള്‍ക്കൊപ്പം 1.5 ജിബി അധികമായി നല്‍കുമെന്നാണ് ജിയോയുടെ പ്രഖ്യാപനം. ഇതുകൂടാതെ 300 രൂപയ്ക്കും അതിന് മുകളിലും റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 100 രൂപ വിലക്കിഴിവ് ജിയോ വാഗ്ദാനം ചെയ്യുന്നു. 300 രൂപയ്ക്ക് താഴെയുള്ള റീച്ചാര്‍ജുകള്‍ക്ക് 20% വിലക്കിഴിവും ലഭിക്കും. ഈ വിലക്കിഴിവുകള്‍ ലഭിക്കണമെങ്കില്‍ മൈ ജിയോ ആപ്പ് വഴിയോ ഫോണ്‍ പേ വഴിയോ റീച്ചാര്‍ജ് ചെയ്തിരിക്കണം.
Post Your Comments