അച്ഛന്റെ ആഗ്രഹം സഫലമാക്കാൻ ഏതറ്റം വരെയും പോകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മകൻ.
സ്വന്തം മകൻ ഒരു കാർ വാങ്ങണമെന്നതായിരുന്നു അസുബുകെയുടെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം.
അച്ഛന്റെ മരണം വരെ മകന് ആ ആഗ്രഹം സഫലമാക്കാൻ കഴിഞ്ഞില്ല. ഇതോടെ മരണശേഷമെങ്കിലും അച്ഛന്റെ ആഗ്രഹം സഫലമാക്കണമെന്ന് മകൻ തീരുമാനിച്ചു. അടുത്തുള്ള ബിഎംഡബ്ല്യൂ ഷോറൂമില്‍ നിന്നും ഒരു പുതുപുത്തന്‍ കാര്‍ വാങ്ങി. കാറില്‍ അച്ഛന്റെ മൃതദേഹം വെയ്ക്കുക മാത്രമല്ല ചെയ്തത്. ആറടി ആഴത്തിലുള്ള കുഴിവെട്ടി ബിഎംഡബ്ല്യു ഉള്‍പ്പടെയാണ് അടക്കിയത്. നൈജീരിയയിലാണ് സംഭവം
ALSO READ: മോമോസ് വേണമെന്ന് പറഞ്ഞ മകനോട് അച്ഛന്റെ ക്രൂരത ഇങ്ങനെ
66,000 പൗണ്ടാണ് കാറിന്റെ വില. അതായത് ഇന്ത്യന്‍ രൂപ അന്‍പത്തി ഒന്‍പത് ലക്ഷത്തി നാല്‍പ്പത്തിയാറായിരത്തോളം രൂപ വരും. ഇയാളുടെ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഏതായാലും വ്യത്യസ്തമായ ശവസംസ്‌കാര ചടങ്ങിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Post Your Comments