KeralaLatest News

വിവരാവകാശത്തിന് മറുപടി നല്‍കാത്ത എന്‍ജിനീയറെ പരാതിക്കാരന്‍  ഓടിച്ചിട്ട് തല്ലി

മലപ്പുറം: വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിന് ഉടന്‍ മറുപടി നല്‍കാത്തതില്‍ ക്ഷുഭിതനായ പരാതിക്കാരന്‍ എഞ്ചിനിയറെ ഓടിച്ചിട്ട് തല്ലി. ഒടുവില്‍ മര്‍ദനത്തില്‍ നിന്നും രക്ഷപ്പെടാനായി എൻജിനീയർ മതില്‍ ചാടി . തിരൂര്‍ സ്വദേശി പി.വി രാമചന്ദ്രന്‍ എന്നയാളാണ് പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗം അസി.എഞ്ചിനീയര്‍ പയ്യന്നൂര്‍ സ്വദേശി ചന്ദ്രാംഗദ (50) നെ തല്ലിയത്.

മലപ്പുറം തിരൂര്‍ പൊതുമരാമത്ത് വകുപ്പ് സര്‍ക്കാര്‍ വിശ്രമ മന്ദിരവളപ്പില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കെട്ടിടത്തിന് വാടക നിശ്ചയിച്ചുനല്‍കാന്‍ താന്‍ റവന്യു വകുപ്പില്‍ നല്‍കിയ അപേക്ഷയുടെ കാര്യം അന്വേഷിച്ചെത്തിയതാണ് പരാതിക്കാരന്‍. ഇക്കാര്യത്തെക്കുറിച്ച്‌ വിവരാവകാശനിയമപ്രകാരം ചന്ദ്രാംഗദന് അപേക്ഷ നല്‍കി. ചന്ദ്രാംഗദന്‍ റവന്യുവകുപ്പില്‍പ്പോയി വിവരങ്ങള്‍ അന്വേഷിച്ചുവന്നു.

അപേക്ഷ കുറ്റിപ്പുറം പി.ഡബ്ല്യു.ഡി. അസി.എന്‍ജിനീയറുടെ ഓഫീസിലേക്ക് അയക്കുന്നതിന് പകരം തിരൂരിലെ പി.ഡബ്ല്യു.ഡി എന്‍ജിനീയര്‍ക്ക് മാറിയെത്തുകയായിരുന്നുവെന്ന വിവരം ചന്ദ്രാംഗദന്‍ പരാതിക്കാരനെ ധരിപ്പിച്ചു. ഇത് ധരിപ്പിക്കുന്നതിനിടെ രാമചന്ദ്രന്‍ തന്നെ മർദ്ദിക്കുകയായിരുന്നു എന്നാണ് ചന്ദ്രാംഗദൻ പറയുന്നത്. രാമചന്ദ്രനെതിരെ ചന്ദ്രാംഗദന്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കി. എസ് ഐ യുടെ നേതൃത്വത്തിൽ പോലീസ് എത്തി ചന്ദ്രാംഗദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button