ടെഹ്റാൻ: ഇറാനിലെ സബ്‌വേയില്‍ ശിരോവസ്ത്രം ധരിക്കാത്തത് ചോദ്യം ചെയ്‌ത പോലീസുകാരിയെ കടന്നാക്രമിച്ച് യുവതി. മതനിയമങ്ങള്‍ കര്‍ശനമായിരുന്ന രാജ്യങ്ങളിലൊന്നാണ് ഇറാൻ. പൊതുസ്ഥലങ്ങളില്‍ ശിരോവസ്ത്രം നിര്‍ബന്ധമായിരുന്ന ഇറാനില്‍, അത് തെരുവില്‍ വലിച്ചെറിയുന്ന സ്ത്രീവിമോചന പോരാളികള്‍ ഉയർന്നുവരുന്നുമുണ്ട്. ടെഹ്‌റാനിലെ ദര്‍സാവേ സോവ്‌ലത്ത് മെട്രോ സ്‌റ്റേഷനിൽ ശിരോവസ്ത്രം ധരിക്കാതെ നിന്ന യുവതിയെ പോലീസുകാർ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുകയായിരുന്നു.
ALSO READ: സൗന്ദര്യ മത്സരത്തില്‍ ആദ്യമായി ഹിജാബ് ധരിച്ചൊരു സുന്ദരി
ഹിജാബ് ധരിക്കാത്തത് ചോദ്യംചെയ്‌തതോടെ യുവതി പോലീസുകാരുമായി കലഹിച്ചു. . ‘എന്തുധരിക്കണമെന്നത് എന്റെ അവകാശമാണെന്നും അതില്‍ നിങ്ങള്‍ ഇടപെടേണ്ടെന്നും യുവതി മതപൊലീസുകാരികളോട് പറഞ്ഞു. പിടികൂടാന്‍ ശ്രമിച്ച പൊലീസുകാരികളിലൊരാളെ യുവതി ആക്രമിച്ചു. ശിരോവസ്ത്രം വേണ്ടത്ര തലമൂടിയിട്ടില്ലെന്ന പേരില്‍ കഴിഞ്ഞമാസം ഒരു യുവതിയെ മതപൊലീസുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുന്ന ദൃശ്യം വൈറലായിരുന്നു. ഫെബ്രുവരില്‍ ശിരോവസ്ത്രമില്ലാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടെന്ന 29 സ്ത്രീകളെ ഇറാനില്‍ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇത് ഏറെ പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു.
Post Your Comments