തിരുവനന്തപുരം: കേരളത്തിൽ നിപ വൈറസ് പടർന്നുപിടിച്ചപ്പോൾ ജങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി രോഗത്തെ പ്രതിരോധിയ്ക്കാൻ ധൈര്യപൂർവം മുമ്പോട്ട് ഇറങ്ങി പ്രവര്‍ത്തിച്ച മന്ത്രി കെ.കെ. ശൈലജയെ പ്രശംസിച്ച് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോ. എം.എസ്. അനൂപ്കുമാര്‍ ഫേസ് ബുക്കിലിട്ട പോസ്റ്റ് വൈറലായി.
ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
”മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഒരു രാഷ്ട്രീയക്കാരിയും ഭരണകര്‍ത്താവും എങ്ങനെയാകണം എന്നതിന്റെ ഉത്തമ ഉദാഹരണം. ദ അയണ്‍ ലേഡി, ഝാന്‍സി റാണി. നിപയ്ക്കെതിരെ പോരാടിയ സേനാപതി.” വിഷയങ്ങള്‍ പഠിക്കുന്നതിലും മനസിലാക്കുന്നതിലും മന്ത്രിക്കുള്ള അസാമാന്യ കഴിവ് തന്നെ അദ്ഭുതപ്പെടുത്തിയെന്നും രോഗഭീതിയില്ലാതെ പ്രവര്‍ത്തിച്ച അവരോട് ലോകം മുഴുവന്‍ കടപ്പെട്ടിരിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
നിപ പ്രതിരോധിക്കാന്‍ പിന്തുണ നല്കിയ മന്ത്രി ടി.പി. രാമകൃഷ്ണന്, കളക്ടര്‍ യു.വി. ജോസ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. സരിത, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സജിത്ത് എന്നിവര്‍ക്കും അനൂപ് നന്ദി അറിയിച്ചു.
Post Your Comments