Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

കോവളം ബീച്ചില്‍ സ്വര്‍ണം അടിയുന്നു : ബീച്ചിലേയ്ക്ക് സ്വര്‍ണ വേട്ടക്കാരുടെ ഒഴുക്ക്

കോവളം : കോവളം ബീച്ചില്‍ സ്വര്‍ണം അടുയുന്നതായി വാര്‍ത്തകള്‍ വന്നതോടെ ബീച്ചിലേയ്ക്ക് സ്വര്‍ണവേട്ടക്കാരുടെ ഒഴുക്ക്. സാധാരണ കേരളത്തിലെ തിരക്കേറിയ ബീച്ചുകളില്‍ ഒന്നാണു കോവളം ബീച്ച്. എന്നാല്‍ ഇപ്പോള്‍ സീസണ്‍ അല്ലാത്തതിനാല്‍ തിരക്കൊഴിഞ്ഞു വിജനമായ അവസ്ഥയിലാണ്. ഇപ്പോഴിതാ കോവളം ബീച്ചില്‍ നിന്നു സ്വര്‍ണ്ണം ലഭിക്കുന്നു എന്നു റിപ്പോര്‍ട്ടുകള്‍. എന്നന്നേയ്ക്കുമായി നഷ്ട്ടപ്പെട്ടു എന്നു കരുതുന്ന കടലില്‍ കളഞ്ഞു പോയ വസ്തുക്കള്‍ കടലമ്മ ഈ മഴക്കാലത്തു തിരിച്ചു തരുമത്രെ. കറുത്ത മണലായതിനാല്‍ കളഞ്ഞു പോയ വസ്തുക്കള്‍ തെളിഞ്ഞു കാണും. ഇതിലാണു സ്വര്‍ണ്ണമോഹവുമായി തീരത്ത് എത്തുന്നവരുടെ കണ്ണ്.

ഇത്തരത്തില്‍ അഞ്ചു പവന്‍ വരെ ലഭിച്ചവരുണ്ട് എന്നും പറയുന്നു. എന്നാല്‍ അന്വേഷിച്ച് എത്തുന്ന എല്ലാവര്‍ക്കും സ്വര്‍ണ്ണം കിട്ടണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല. പലപ്പോഴും വിദ്ഗധരായ തിരിച്ചിലുകാര്‍ക്കാണ് ഇങ്ങനെ സ്വര്‍ണ്ണം ലഭിക്കുന്നത്. സീസണ്‍ കാലത്ത് തീരത്തു വെളുത്ത നിറത്തിലുള്ള മണലായതിനാല്‍ സ്വര്‍ണ്ണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും നഷ്ട്ടപ്പെട്ടാല്‍ കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍ കാലവര്‍ഷത്തിരകള്‍ വലിച്ചു നീക്കുന്ന് വെള്ളമണല്‍ മാറി കറുത്ത മണല്‍ തെളിയുന്നു. ഇതിനു മുകളിലാണു സ്വര്‍ണ്ണത്തിന്റ തിളക്കാം കാണുന്നത്.

ക്ഷമയോടെ നോക്കി നിന്നാല്‍ മാത്രമേ ഇതു കണ്ടെത്താന്‍ സാധിക്കു. നിരവധി സംഘങ്ങള്‍ ഓരോ തീരത്തും ഇതിനായി കാത്തിരിക്കുന്നുണ്ടാവും. പലപ്പോഴും സംഘം ചേര്‍ന്നു സ്വര്‍ണ്ണ വേട്ട നടത്തുന്നതിനാല്‍ കിട്ടുന്ന് ഉരുപ്പട്ടി ഇവര്‍ വീതിച്ചെടുക്കുകയാണു പതിവ് എന്നും റിപ്പോര്‍ട്ട് ഉണ്ട്. സ്വര്‍ണ്ണം വെള്ളി ആഭരണങ്ങളും നാണയത്തുട്ടുകളും തീരത്തു നിന്ന് ആളുകള്‍ക്കു ലഭിക്കാറുണ്ട്. നഷ്ട്ടപ്പെട്ടിട്ടു കാലങ്ങളായിതിനാല്‍ ഇത്തരം വസ്തുക്കള്‍ അന്വേഷിച്ച് ഉടമസ്ഥരും എത്താറില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button