India

വിനോദസഞ്ചാരികൾ കടലിൽ മുങ്ങി മരിച്ചു

പനാജി: പോലീസ് ഉദ്യോഗസ്ഥനുൾപ്പടെയുള്ള 3 വിനോദസഞ്ചാരികൾ കടലിൽ മുങ്ങി മരിച്ചു. മഹാരാഷ്ട്രയിൽ നിന്നെത്തിയ വിനോദസഞ്ചാരികളാണ് ഇന്ന് രാവിലെ പനാജി കലാൻഗുട്ട് ബീച്ചിൽ മുങ്ങി മരിച്ചത്. 14പേർ അടങ്ങിയ വിനോദസഞ്ചാരികളുടെ സംഗം രാവിലെ 4 മണിയോടെയാണ് ഗോവയിൽ എത്തിയത്. തുടർന്ന് കലാൻഗുട്ട് ബീച്ചിൽ എത്തി. കടലിൽ നീന്താൻ ഇറങ്ങിയ 5പേർ തിരയിൽപ്പെട്ടു. എന്നാൽ രണ്ടു പേർ തനിയെ നീന്തി കയറുകയായിരുന്നു.

ALSO READ:ആലപ്പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു

കടലിൽപ്പെട്ട 3പേരെ പിന്നീട് പ്രദേശവാസികൾ കണ്ടെത്തി. ഇവരെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചവരുടെ മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മൺസൂൺ കാലമായതോടെ കടലിൽ വിനോദസഞ്ചാരികൾ നീന്താൻ ഇറങ്ങുന്നത് നിരോധിച്ചിരുന്നു. കൂടുതൽ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button