Latest NewsKerala

സജി ചെറിയാന്റെ വിജയത്തിന് പിന്നിൽ ജാതി രാഷ്ട്രീയമോ? വിജയത്തിനു വേണ്ടി കേരള കോൺഗ്രസ് മാണി ഗ്രൂപ്പുകാരും വോട്ടു പിടിച്ചുവെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്

ആലപ്പുഴ : ചെങ്ങന്നൂരിൽ സിപിഎം സ്ഥാനാർത്ഥി സജി ചെറിയാന്റെ വിജയത്തിനു വേണ്ടി കേരള കോൺഗ്രസ് മാണി ഗ്രൂപ്പുകാരും വോട്ടു പിടിച്ചു എന്ന് തെളിയുന്നു. മാണി ഗ്രൂപ്പ് വനിത നേതാവിന്റെ ഫോൺ സംഭാഷണം പുറത്ത് . സജി ചെറിയാൻ ഒരു ക്രിസ്ത്യാനിയല്ലേ , മറ്റു രണ്ട് സ്ഥാനാർത്ഥികളും നായന്മാരല്ലേ അതുകൊണ്ട് ഒരു ക്രിസ്ത്യാനി ജയിക്കട്ടെ എന്ന് പള്ളിയിൽ വരുന്നവരോടും മറ്റും പറഞ്ഞിട്ടുണ്ടെന്നാണ് വനിത നേതാവ് വ്യക്തമാക്കുന്നത്.

ഇവരുടെ മകൻ സജി ചെറിയാനു വേണ്ടി പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിച്ചെന്നും ഓഡിയോ ക്ളിപ്പിലുണ്ട് .അച്ചന്മാർ വിളിച്ചു തുടങ്ങിയിട്ടുണ്ട് എന്ന് സിപിഎം പ്രവർത്തകൻ പറയുന്നതും ക്ളിപ്പിലുണ്ട്. പുത്തൻകാവിൽ നാലു പ്രാവശ്യം ജയിച്ച കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് വനിത നേതാവും സിപിഎം പ്രവർത്തകനും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തായത്.

സജി ചെറിയാനു വേണ്ടി സിപിഎം വർഗീയ ധ്രുവീകരണം നടത്തിയെന്നും പാർട്ടി ഭേദമെന്യേ മതപരമായ വോട്ടുകൾ സജി ചെറിയാനു ചെയ്യാൻ നിർദ്ദേശമുണ്ടായിരുന്നെന്നും തെളിയിക്കുന്ന നിരവധി വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു . യുഡിഎഫിനെതിരെ പ്രവർത്തിച്ച കെ.എം മാണിൽക്ക് രാജ്യസഭ സീറ്റ് കൊടുത്തതിൽ വലിയ പ്രതിഷേധം കോൺഗ്രസിൽ ഉണ്ടായതിനു പിന്നാലെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ മാണി ഗ്രൂപ്പുകാർ പ്രവർത്തിച്ചതിന്റെ  പുതിയ വിവരങ്ങളുമായി ഫോൺ സംഭാഷണം പുറത്തുവന്നത്.

ഓഡിയോ കേൾക്കാം :

shortlink

Related Articles

Post Your Comments

Related Articles


Back to top button