പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന്‍ മണ്ണാര്‍ക്കാട് നിന്നും ചുരം വഴി അട്ടപ്പാടിയിലേക്കുള്ള യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി. സ്ഥിരം സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ ഒഴികെയുള്ളവ നിയന്ത്രണ പരിധിയില്‍ പെടും. രാത്രി ഏഴു മണി മുതല്‍ രാവിലെ ഏഴു വരെയാണ് നിരോധനം.
കഴിഞ്ഞ വര്‍ഷമുണ്ടായ തരത്തിലുള്ള മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി അപകടം സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനം. അപകട സാധ്യത ഒഴിവാക്കാനുള്ള മുന്‍കരുതല്‍ നടപടിയായാണ് ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നിര്‍ദ്ദേശം അനുസരിച്ചുള്ള നിരോധനം. ചരക്കു വാഹനങ്ങള്‍ക്കും നിരോധനമുണ്ട്.
Post Your Comments