തിരുവനന്തപുരം: ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിനെതിരെ ജോസഫ് വാഴയ്ക്കന്‍. രാഷ്ട്രീയകാര്യ സമിതി യോഗം പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യില്ലെന്നും വാര്‍ത്തകള്‍ സൃഷ്ടിക്കാനായിരിക്കും പല അംഗങ്ങള്‍ക്കും താല്‍പ്പര്യമെന്നും ജോസഫ് വാഴയ്ക്കന്‍ തുറന്നടിച്ചു. പാര്‍ട്ടീ എക്‌സിക്യൂട്ടീവ് ഉടന്‍ വിളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയെടുത്തശേഷം ആദ്യമായി ഇവിടെയെത്തുന്ന ഉമ്മന്‍ ചാണ്ടി ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കില്ല. ആന്ധ്രയില്‍ വൈകീട്ട് സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് ഇത്.
Also Read : കരുണാകരനെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് മുരളീധരൻ; ജോസഫ് വാഴയ്ക്കന്‍
രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ കോണ്‍ഗ്രസിനകത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നതിനിടെയാണ് രാഷ്ട്രീയകാര്യ സമിതി ചേരുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്ന കലാപത്തില്‍ ഹൈക്കമാന്റ് ഇടപെടില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാന നേതാക്കന്ഡമാര്‍ അത് പരിഹരിക്കണമെന്നാണ് ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചത്.
Post Your Comments