Kerala

പി.സി.ജോര്‍ജ് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് ജസ്‌നയുടെ കുടുംബം; ഹര്‍ജിയില്‍ കോടതിയുടെ നിര്‍ണായക വിധി

കൊച്ചി: പി.സി.ജോര്‍ജ് എം.എല്‍.എ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് കാണിച്ച് കാണാതായ ജസ്‌നയുടെ കുടുംബം നല്‍കിയ ഹര്‍ജിയില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. കഴിഞ്ഞ ദിവസമാണ് പി.സി.ജോര്‍ജ് ജസ്നയുടെ കുടുംബത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ജസ്നയുടെ പിതാവിന്റെ ദുര്‍നടപ്പുമായി തിരോധാനത്തിന് ബന്ധമുണ്ടെന്നും കുടുംബാംഗങ്ങളെ ചോദ്യം ചെയ്യണമെന്നുമാണ് ജോര്‍ജ് പറഞ്ഞിരുന്നത്.

Also Read : സ്ത്രീപക്ഷവാദികളുടേത് കപടതയെന്നും ഹൃദയത്തിലാണ് ബന്ധങ്ങള്‍ സൂക്ഷിക്കേണ്ടതെന്നും പി.സി.ജോര്‍ജ്

രാഷ്ട്രീയ നേതാക്കള്‍ പ്രസ്താവനകളില്‍ മിതത്വം പാലിക്കണം.ആവശ്യമില്ലാത്ത അഭിപ്രായപ്രകടനം ഒഴിവാക്കണമെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ണായക തീരുമാനം. അതേസമയം ജസ്നയ്ക്കായി അന്വേഷണം തുടരുകയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കേസില്‍ എല്ലാ വിവരങ്ങളും ശേഖരിച്ചുവരികയാണെന്ന് പത്തനംതിട്ട എസ്പിയും ചോദ്യം ചെയ്യലില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവിയും കോടതിയോട് പറഞ്ഞു.

Also Read: ജസ്നയുടെ തിരോധാനം: ജസ്‌ന നിരന്തരം വിളിച്ച യുവ സുഹൃത്തിനെ നുണപരിശോധനയ്ക്ക് വിധേയനാക്കുന്നു

ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്തിനെ നുണപരിശോധന നടത്താന്‍ പൊലീസ് നീക്കം നടത്തുകയാണ്. സുഹൃത്തിന്റെ ഫോണിലേക്ക് ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ ജസ്‌ന വിളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button