ന്യൂഡല്‍ഹി: ഭോപ്പാലിലെ മെട്രോ പാലത്തിന്റെ ശോചനീയാവസ്ഥ വെളിപ്പെടുത്തിക്കൊണ്ടും ബി.ജെ.പിയെ വിമര്‍ശിച്ചുകൊണ്ടും പാകിസ്ഥാനിലെ പാലത്തിന്റെ ചിത്രം ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് ഒടുവില്‍ മാപ്പ് പറഞ്ഞു. റാവല്‍പിണ്ടിയിലെ ഫോട്ടോ പോസ്റ്റ് ചെയ്താണ് ദ്വിഗ് വിജയിന് അബദ്ധം പിണഞ്ഞത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പരിഹാസമാണ് അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നത്.
ഇത് മനസ്സിലാക്കിയതോടെ അദ്ദേഹം മാപ്പ് പറഞ്ഞു. എന്റെ ഒരു സുഹൃത്താണ് ഫോട്ടോ അയച്ചു തന്നത്. പരിശോധിക്കാതെ പോസ്റ്റ് ചെയ്തതിന് മാപ്പ് പറയുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.ഭോപ്പാലിലെ റെയില്‍വെ മേല്‍പ്പാലമാണെന്ന് തെളിയിക്കുകയോ അല്ലെങ്കില്‍ മാപ്പ് പറയുകയോ വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദ്വിഗ് വിജയ് മാപ്പ് പറഞ്ഞത്.
Post Your Comments